Webdunia - Bharat's app for daily news and videos

Install App

Kanguva Releasing: 'ഞാന്‍ ചെയ്തിരിക്കുന്നത് ഒരു അസാധാരണ പടമാണെന്ന വിശ്വാസം ഉണ്ട്'; കങ്കുവ സംവിധായകന്‍

കങ്കുവ ഒരു അസാധാരണ സിനിമയാണെന്ന വിശ്വാസം തനിക്കുണ്ടെന്ന് സംവിധായകന്‍ ശിവ പറയുന്നു

രേണുക വേണു
ബുധന്‍, 13 നവം‌ബര്‍ 2024 (11:14 IST)
Kanguva

Kanguva Releasing: സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം 'കങ്കുവ' നാളെ തിയറ്ററുകളിലെത്തും. ഫാന്റസി ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ലുക്കിലാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്നതാണ് കങ്കുവയുടെ മറ്റൊരു പ്രത്യേകത. 
 
കങ്കുവ ഒരു അസാധാരണ സിനിമയാണെന്ന വിശ്വാസം തനിക്കുണ്ടെന്ന് സംവിധായകന്‍ ശിവ പറയുന്നു. ഏറ്റവും മികച്ച ഔട്ട്പുട്ട് ലഭിക്കാന്‍ ഒട്ടേറെ പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ശിവ പറഞ്ഞു. ' എല്ലാ പ്രായത്തിലും വിഭാഗങ്ങളിലും ഉള്ള ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി നിരവധി പരിശ്രമങ്ങള്‍ നടത്തി. സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരു ചോദ്യപേപ്പര്‍ നല്‍കിയിരുന്നു. 'നിങ്ങള്‍ക്ക് ഈ സിനിമയില്‍ ഇഷ്ടപ്പെട്ടത് എന്തൊക്കെയാണ്,' 'കുറച്ചുകൂടി നന്നാക്കണമെന്ന് തോന്നുന്നത് എന്തൊക്കെയാണ്' തുടങ്ങിയ കാര്യങ്ങള്‍ അവരോടു ചോദിച്ചു. അവരില്‍ നിന്ന് അഭിപ്രായം അറിഞ്ഞ ശേഷമാണ് ഫൈനല്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഞാന്‍ ചെയ്തിരിക്കുന്ന സിനിമ അസാധാരണവും എന്നെ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്നതുമാണെന്ന വിശ്വാസം എനിക്കുണ്ട്,' ശിവ പറഞ്ഞു. 
 
ശിവയ്‌ക്കൊപ്പം ആദി നാരായണ, മധന്‍ കര്‍കി എന്നിവര്‍ ചേര്‍ന്നാണ് കങ്കുവയുടെ രചന. സൂര്യക്കൊപ്പം ബോബി ദിയോള്‍, ദിശ പട്ടാണി എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. വെട്രി പളനസ്വാമിയാണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. ത്രീഡി ഫോര്‍മാറ്റിലും ചിത്രം തിയറ്ററുകളിലെത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ശ്രദ്ധിക്കണം'; ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍

ശബരിമലയില്‍ തിരക്ക് വര്‍ധിക്കുന്നു; അയ്യപ്പഭക്തന്മാരെ 'ഹാപ്പി'യാക്കി പൊലീസ്

വീണ്ടും മഴ വരുന്നേ..! ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യത, ഓറഞ്ച് അലര്‍ട്ട്

അനര്‍ഹമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍

മണിക്കൂറുകള്‍ക്കുള്ളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഹിസ്ബുള്ള; തിരിച്ചടിച്ച് ഇസ്രായേല്‍

അടുത്ത ലേഖനം
Show comments