Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖം പോലെ തന്നെയാണ് എനിക്കെന്റെ ശരീരവും: കനി കുസൃതി പറയുന്നു

പൂർണനഗ്നയായി അഭിനയിച്ചപ്പോഴും ഒന്നും തോന്നിയില്ല: കനി കുസൃതി

കനി കുസൃതി
, ചൊവ്വ, 26 ഡിസം‌ബര്‍ 2017 (11:55 IST)
കനി കുസൃതി എന്ന പെണ്‍കുട്ടിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ഹ്രസ്വ ചിത്രം ഏറെ വിവാദമുണ്ടാക്കിയിരുന്നു. അങ്ങനെയൊരു ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന് കനിക്ക് നേരെ സൈബർ ആക്രമണം വരെ ഉണ്ടായിരുന്നു.
 
താൻ നാണം കുണുങ്ങിയായിരുന്നുവെന്ന് കനി അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഒരാളുമായി ഇഷ്ടത്തിലായിരുന്നു അങ്ങനെയാണ് ഞാൻ മുംബൈയിൽ എത്തിയത്. അവിടെ വെച്ച് കുറച്ച് മോഡലിങ് ചെയ്തു. പക്ഷേ ഇഷ്ടം അഭിനയത്തോടായിരുന്നു. - കനി തുറന്നു പറയുന്നു. 
 
'വളരെ നാണം കുണുങ്ങിയായിരുന്നു ഞാന്‍. ഞാന്‍ ഉടുപ്പുമാറുന്നത് ലൈറ്റ് ഓഫ് ചെയ്താണ്. എന്നെ ഞാന്‍ പോലും കാണരുത് എന്നതായിരുന്നു. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി. അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത്, ഇത്ര തുണി മാറ്റിയാല്‍ മതി എന്നൊന്നും ഇല്ല. ഒരു സിനിമയ്ക്ക് വേണ്ടി പൂര്‍ണനഗ്‌നയായി അഭിനയിച്ചു. എനിക്ക് അതൊന്നും ഒരു പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് എന്റെ ശരീരമെന്നും കനി പറയുന്നു. 
 
അച്ഛനും അമ്മയും എനിക്ക് പൂർണസ്വാതന്ത്ര്യം തന്നിരുന്നു. നിനക്കിഷ്ടമുള്ള നിനക്ക് തിരഞ്ഞെടുക്കാം, അങ്ങനെ ജീവിക്കാം എന്നവർ എന്നോട് പറഞ്ഞു. ഇത്രയും സ്വതന്ത്ര ചിന്താഗതിക്കാരായ അച്ഛനും അമ്മയും ഉണ്ടായിട്ടും ഞാന്‍ ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് ഓര്‍ത്തപ്പോള്‍ ഒരുകാലത്ത് എനിക്ക് വിഷമമുണ്ടായിരുന്നു. - കനി പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആട് ഒന്നാം ഭാഗം പരാജയപ്പെടുത്തിയവർക്ക് നന്ദി: ജയസൂര്യ