Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുദ്ധത്തിനു ഇറങ്ങുകയാണെങ്കിൽ ജയിക്കണം, രാഷ്ട്രീയ നിലപാട് 31ന് അറിയിക്കും; ആരാധകരോട് കാത്തിരിക്കൂ എന്ന് രജനികാന്ത്

വിജയിക്കണമെങ്കിൽ തന്ത്രങ്ങൾ ആവശ്യമാണ്: രജനികാന്ത്

രജനികാന്ത്
, ചൊവ്വ, 26 ഡിസം‌ബര്‍ 2017 (10:21 IST)
തമിഴ്‌നാട്ടിലെ രാഷ്ട്രീയം തിളക്കുകയാണ്. പുതിയ കക്ഷിചേരലും ആർകെ നഗറിലെ ദിനകരന്റെ ജയവുമെല്ലാം തമിഴാടിനെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. അതിനിടയിൽ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്റ്റൈൽ മന്നൻ രജനികാന്ത്.
 
രാഷ്ട്രീയ നിലപാട് സംബന്ധിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് തനിക്കുണ്ടെന്നും അത് ഡിസംബര്‍ 31നു പ്രഖ്യാപിക്കുമെന്നും രജനികാന്ത് അറിയിച്ചു. യുദ്ധത്തിന് ഇറങ്ങുകയാണെങ്കിൽ വിജയിക്കണം. അതിനു തന്ത്രങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ ആരാധകർക്കൊപ്പമുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
‘രാഷ്ട്രീയത്തിൽ ചേരുന്നുവെന്നു പറയുന്നില്ല, പക്ഷേ എന്റെ നിലപാട് ഞാൻ ഡിസംബർ 31ന് അറിയിക്കും. അരസാങ്കത്തിലേക്ക് വരുന്നതിനു ചെറിയ വിമുഖതയുണ്ട്. അതിനകത്തെ അവസ്ഥ അറിയാവുന്നതു കൊണ്ടാണത്. രാഷ്ട്രീയത്തിലിറങ്ങുന്നതു തന്നെ വിജയത്തിനു തുല്യമാണ്.’ - രജനികാന്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്