Webdunia - Bharat's app for daily news and videos

Install App

ജീവിച്ചിരുന്നപ്പോൾ ശ്രീദേവി ഒരുപാട് ആഗ്രഹിച്ചിരുന്നത് ഇതിനായിരുന്നു, ഒടുവിൽ അത് സംഭവിച്ചു!

ശ്രീദേവി ഏറ്റവും കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നതും ഇതിന് തന്നെ, പക്ഷേ...

Webdunia
വ്യാഴം, 10 മെയ് 2018 (08:42 IST)
ഇന്ത്യൻ സിനിമയുടെ സ്ത്രീത്വം വിളയാടുന്ന മുഖമാണ് ശ്രീദേവിയുടെത്. ജീവിച്ചിരുന്നപ്പോൾ ശ്രീദെവി ഏറ്റവും അധികം കുറ്റപ്പെടുത്തലുകൾ കേട്ടിരുന്നത് ഭർത്താവ് ബോണിയെ ആദ്യ ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും തട്ടിയെടുത്തു എന്നായിരുന്നു. ബോണി ശ്രീദേവിയെ വിവാഹം ചെയ്തതോടെ അദ്ദേഹത്തിൽ നിന്നും മാനസികമായി അകന്നായിരുന്നു മക്കളായ അർജുനും അൻഷുലയും കഴിഞ്ഞിരുന്നത്. 
 
എന്നാൽ, ശ്രീദെവിയുടെ മരണം ഇവരെ വീണ്ടും കൂട്ടിച്ചേർത്തിരിക്കുകയാണ്. ഒരു കുടുംബമായി മാറിയപ്പോള്‍ ജാന്‍വിക്കും ഖുശിക്കും അന്‍ഷുലയ്ക്കും സഹോദരനായി മാറിയിരിക്കുകയാണ് അര്‍ജുന്‍. ബോളിവുഡിന്റെ സ്വന്തം സോനം കപൂർ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. 
 
കപൂർ കുടുംബത്തിൽ വലിയ ആഘോഷമായിരുന്നു. സോനം കപൂറിന്റെ വിവാഹ സല്‍ക്കാര വേദിയില്‍ ബോണിയുടെ നാല് മക്കളും ഒരുമിച്ചായിരുന്നു എത്തിയത്. അച്ഛന്‍ ബോണി കപൂറിനൊപ്പം നിറചിരിയോടെ ഒന്നായി നില്‍ക്കുന്ന നാലു മക്കളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്‍.
 
കല്ല്യാണ ചിത്രങ്ങള്‍ക്കിടയിലെ ഏറ്റവും സുന്ദരമായ ചിത്രമാണിതെന്നാണ് ആരാധകരുടെ വാദം. ശ്രീദേവി ഏറ്റവും കാത്തിരുന്നതും ഈ ഒത്തുചേരലിനായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷന്‍ തന്റെ 112മത്തെ വയസ്സില്‍ അന്തരിച്ചു; ആരോഗ്യത്തിന്റെ രഹസ്യം ഇതാണ്

ഇടപെട്ട് കേന്ദ്രം; സംസ്ഥാന ബിജെപി നേതാക്കളോട് പരസ്യപ്രസ്താവനകള്‍ നടത്തരുതെന്ന് നിര്‍ദേശം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി; കുടുംബത്തിന്റെ ഹര്‍ജിയില്‍ സിബി ഐയോട് നിലപാട് തേടി

അടുത്ത ലേഖനം
Show comments