Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സിനിമയിലുള്ള ചിലര്‍ ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കുന്നു, ഇവര്‍ യേശുദാസിന്റെ ആരാധകരെ വഴിതെറ്റിക്കുന്നു‘; ഗായകരുടെ സംഘടന

ഗാനഗന്ധര്‍വനെ അധിക്ഷേപിക്കരുത്; ഗായകരുടെ സംഘടന

‘സിനിമയിലുള്ള ചിലര്‍ ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കുന്നു, ഇവര്‍ യേശുദാസിന്റെ ആരാധകരെ വഴിതെറ്റിക്കുന്നു‘; ഗായകരുടെ സംഘടന
Kochi , ബുധന്‍, 9 മെയ് 2018 (18:25 IST)
കൊച്ചി: യേശുദാസിന്റെ അവാർഡ് സ്വീകരണവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലടക്കം നടക്കുന്ന വിവാദങ്ങള്‍ക്കെതിരെ സിംഗേഴ്‌സ് അസോസിയേഷന്‍ മലയാളം മൂവീസ് രംഗത്ത്. 
 
സിനിമാ രംഗത്തുള്ള ചിലര്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിച്ച് ചീപ് പബ്ലിസിറ്റിക്ക് ശ്രമിക്കുകയാണ്. തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഇത് യേശുദാസിന്റെ ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നതിനൊപ്പം യുവജനങ്ങളുടെ ചിന്തകളെ വഴി തെറ്റിക്കുന്നതിന് കാരണമാകുമെന്നും പത്രക്കുറിപ്പിലൂടെ ഗായകരുടെ സംഘടന വ്യക്തമാക്കി. 
 
യേശുദാസിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര്‍ അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ ബഹുമാനിക്കണം. അദ്ദേഹം അനേകർക്ക് ഗുരുസ്ഥാനീയനാണ്. ദേശീയതലത്തിൽ എഴുപത്തിയെട്ടാം വയസ്സിൽ പുരസ്‌കാരം നേടിയ അദ്ദേഹത്തിന്റെ ബഹുമതിയുടെ മൂല്യം മനസിലാക്കി ആദരവോടെ പെരുമാറണമെന്നും പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.
 
അവാർഡ് സ്വീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കണം. തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ സംഘടന പ്രതിഷേധം സൂചിപ്പിക്കുന്നതിനൊപ്പം പുരസ്‌കാര നേട്ടത്തില്‍ യേശുദാസിന് അഭിനന്ദനം അറിയിക്കുന്നതായും സിംഗേഴ്‌സ് അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ടര മണിക്കൂർ എന്നെ സഹിച്ചവർക്ക് നന്ദി; മകന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിച്ച് മോഹൻലാലും സുചിത്രയും