മോഹൻലാലിന് പിന്നാലെ മമ്മൂട്ടിയും?!
മമ്മൂട്ടി ആരാധകന്റെ കഥപറഞ്ഞ് 'ഇക്കയുടെ ശകടം'
സൂപ്പർ സ്‌റ്റാറിനോടുള്ള ആരാധനയുടെ കഥ പറഞ്ഞ 'മോഹൻലാൽ' പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ മെഗാസ്‌റ്റാർ മമ്മൂട്ടിയോടുള്ള ആരാധനയുടെ കഥ പറയുന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നു.
മെഗാസ്‌റ്റാറിന്റെ കഥ പറയുന്ന ചിത്രമാണ് ഇക്കയുടെ ശകടം. പ്രിൻസ് അവറാച്ചൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപ്പാനി ശരതാണ് നായകാനായെത്തുന്നത്. ടാക്‌സി ഡ്രൈവറായി ശരത് എത്തുമ്പോൾ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ പ്രവർത്തകരും ചിത്രത്തിൽ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ വിപിൻ അറ്റ്‌ലീ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഇത് വൈറലായിക്കൊണ്ടിരിക്കുകയാണ്.
കൂടാതെ ജനപ്രിയന്റെ കഥയുമായി 'ഷിബു'വും എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. താരാരാധനയെക്കുറിച്ചുള്ള സിനിമകൾ ഹിറ്റുകളിലേക്ക് പോകുമ്പോഴാണ് ഇതേപോലുള്ള ചിത്രങ്ങളുമായി സംവിധായകർ പ്രേക്ഷകരിലേക്ക് എത്തുന്നത്.