സെയ്‌ഫിനെ വിവാഹം ചെയ്താണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; കരീന പറയുന്നു
സെയ്‌ഫിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്ന് കരീനയുടെ വാക്കുകൾ.
കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു സെയ്‌ഫ് അലി ഖാനുമായുള്ള നടി കരീനാ കപൂറിന്റെ വിവാഹം. സിനിമയിൽ അവസരങ്ങൾ ഇല്ലാതാകുമെന്നും കരീനയുടെ അഭിനയ ജീവിതം അവസാനിച്ചെന്നുമെല്ലാം പല അഭിപ്രായങ്ങളും അന്ന് ഉയർന്നിരുന്നു. എന്നാൽ അവയെല്ലാം കാറ്റിൽ പറത്തിയാണ് കരീന അഭിനയത്തിൽ വീണ്ടും സജീവമായത്.
സെയ്‌ഫിനെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നുവെന്ന് കരീനയുടെ വാക്കുകൾ. പ്രണയത്തിലാകുക എന്നത് ഒരു ക്രൈം ഒന്നുമല്ല, ഞാൻ പ്രണയത്തിലായതുകൊണ്ടോ കല്യാണം കഴിച്ചതുകൊണ്ടോ ആർക്കെങ്കിലും എന്റെ കൂടെ ജോലി ചെയ്യണ്ട എന്ന് തോന്നുകയാണെങ്കിൽ വേണ്ട. കാരണം ഞാൻ എനിക്ക് ചെയ്യാൻ ആഗ്രഹമുള്ളത് ചെയ്യും; കരീന പറഞ്ഞു.
വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ കരിയർ അവസാനിച്ചെന്ന് പലരും പറഞ്ഞെന്നും അങ്ങനെയാണെങ്കിൽ അത് സംഭവിക്കട്ടെയെന്നാണ് താൻ അവർക്ക് മറുപടി നൽകിയതെന്നും താരം പറഞ്ഞു. ഇതാണ് എനിക്കെന്റെ ജീവിതം ചിലവഴിക്കേണ്ട വ്യക്തി. ഞാനത് ചെയ്യും, ഇപ്പോൾ ഞാൻ ജീവിതത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് അതെന്ന് എനിക്ക് തോന്നുന്നു; കരീന പറഞ്ഞു.