ഓഡീഷന്‍ സമയത്തുപോലും ഡയറക്ടര്‍ എന്റെ നെഞ്ചിലേക്കായിരുന്നു നോക്കിയിരുന്നത്; വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി
ഇരുപതാം വയസ്സിലെ അനുഭവം തുറന്നു പറഞ്ഞ് വിദ്യാ ബാലന്‍
സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെപ്പറ്റി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി വിദ്യാ ബാലന്‍. തന്റെ ഇരുപതാമത്തെ വയസ്സില്‍ ഒരു ടിവി ഷോയുടെ ഓഡിയേഷനുവേണ്ടി പോയ സമയത്ത് തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവമാണ് വിദ്യാ ബാലന്‍ തുറന്ന് പറഞ്ഞത്. തുമാരി സുലുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അച്ഛനോടൊപ്പം ഒരു ടിവി ഷോയുടെ ഓഡീഷന് പോയതായിരുന്നു ഞാന്‍. ആ സമയം കാസ്റ്റിങ് ഡയറക്ടര്‍ എന്റെ നെഞ്ചില്‍ തന്നെ നോക്കിയിരിക്കുകയായിരുന്നു. ഇതുകണ്ട് ഞാന്‍ അയാളോട് ചോദിച്ചു, നിങ്ങള്‍ എന്താണ് ഇങ്ങനെ നോക്കുന്നതെന്ന്? ആ സമയം അയാള്‍ വല്ലാതായി. എനിക്ക് ആ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പക്ഷേ സ്വീകരിച്ചില്ല - വിദ്യ പറഞ്ഞു.
സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ എല്ലാ മേഖലകളിലും വ്യാപകമാണെങ്കിലും സിനിമാ മേഖലയില്‍ അതല്പം കൂടുതലാണെന്നും വിദ്യ പറഞ്ഞു. മാത്രമല്ല, തന്റെ വസ്ത്രധാരണത്തിന്റെ പേരിലും നിറത്തിന്റെ പേരിലും ശരീരഭാരത്തിന്റെ പേരിലുമെല്ലാം തനിക്ക് പലതരത്തിലുള്ള പ്രശ്‌നങ്ങളും വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യാബാലന്‍ പറയുന്നു.