Select Your Language

Notifications

webdunia
webdunia
webdunia
webdunia

കര്‍ക്കടകത്തില്‍ ഒന്നും തുടങ്ങരുതെന്ന് ആരാണ് പറഞ്ഞത്? പൃഥ്വിരാജിന്‍റെ അനുഭവം ഇതാണ് !

കര്‍ക്കടകത്തില്‍ ഒന്നും തുടങ്ങരുതെന്ന് ആരാണ് പറഞ്ഞത്? പൃഥ്വിരാജിന്‍റെ അനുഭവം ഇതാണ് !

കെ ആര്‍ അനൂപ്

, വ്യാഴം, 16 ജൂലൈ 2020 (19:16 IST)
രണ്ടുവർഷം മുമ്പ് ഇതുപോലൊരു കർക്കിടകം ഒന്ന്, അന്നായിരുന്നു ലൂസിഫറിൻറെ ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ആ സിനിമ പിന്നീട് 200 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മലയാള സിനിമയുമായി മാറി. “രാമായണ മാസം 1 രണ്ടുവർഷം മുമ്പ് ലൂസിഫർ ഷൂട്ടിങ്ങ് ദിനം 1” എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജ് തൻറെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. 
 
എന്നാൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മാത്രമല്ല, സുപ്രിയ മേനോൻ നിർമ്മിച്ച ഡ്രൈവിംഗ് ലൈസൻസും ഒരു വർഷം മുമ്പ് ഇതേ ദിവസം ആയിരുന്നു    ആരംഭിച്ചത്. പൃഥ്വിരാജിൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കമൻറ് ആയാണ് സുപ്രിയ മേനോൻ ഡ്രൈവിംഗ് ലൈസൻസിന്‍റെ ഒന്നാം വാർഷികത്തെ കുറിച്ച് പറഞ്ഞത്. അതെ എന്നാണ് പൃഥ്വിരാജ് കമൻറിന് മറുപടി നൽകിയത്. 
 
അതേസമയം ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിശേഷങ്ങളെക്കുറിച്ചും  ആരാധകർ ചോദിക്കുന്നുണ്ട്. പ്രതീക്ഷയോടെ ആണ് സിനിമാ പ്രേമികൾ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ഗ്ലാസ് താഴ്‌ത്തിയില്ല, “തുറക്കെടോ” എന്നായി അവര്‍; കൈയ്യിട്ട് മമ്മൂട്ടിയെ പിടിക്കാനായി ശ്രമം - പിന്നീട് നടന്നത്...