Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ഗ്ലാസ് താഴ്‌ത്തിയില്ല, “തുറക്കെടോ” എന്നായി അവര്‍; കൈയ്യിട്ട് മമ്മൂട്ടിയെ പിടിക്കാനായി ശ്രമം - പിന്നീട് നടന്നത്...

മമ്മൂട്ടി ഗ്ലാസ് താഴ്‌ത്തിയില്ല, “തുറക്കെടോ” എന്നായി അവര്‍; കൈയ്യിട്ട് മമ്മൂട്ടിയെ പിടിക്കാനായി ശ്രമം - പിന്നീട് നടന്നത്...

ജോര്‍ജി സാം

, വ്യാഴം, 16 ജൂലൈ 2020 (18:05 IST)
മമ്മൂട്ടിക്ക് ജാഡയാണ്, അഹങ്കാരമാണ് എന്നൊക്കെ പറയുന്നവര്‍ക്ക് മുമ്പില്‍ അദ്ദേഹം അങ്ങനെയൊന്നുമല്ല എന്ന് തെളിയിക്കുന്ന എത്രയോ സന്ദര്‍ഭങ്ങളെക്കുറിച്ച് പറയാനുണ്ടാവും പലര്‍ക്കും. ദേഷ്യക്കാരനാണെങ്കിലും ആ ദേഷ്യം പെട്ടെന്ന് അലിയുന്നതാണെന്നതിന് അനേകം ഉദാഹരണങ്ങള്‍. ‘ഈ ദേഷ്യം എനിക്കിഷ്‌ടമായി’ എന്ന് മമ്മൂട്ടിയോട് ആദ്യ കാഴ്‌ചയില്‍ തന്നെ പറഞ്ഞ സീമയാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്.
 
നടി പൗളി വിന്‍സനും മമ്മൂട്ടിയെക്കുറിച്ച് പറയാനുള്ളത് മറ്റൊന്നുമല്ല. മമ്മൂട്ടി ഒരു ഭീകരനാണെന്ന് പലരും പറയുമെങ്കിലും തനിക്ക് അങ്ങനെ തോന്നിയിട്ടില്ലെന്നാണ് പൌളി പറയുന്നത്. ചില സമയത്ത് ആളുകള്‍ എങ്ങനെ അദ്ദേഹത്തോട് പെരുമാറും എന്നതിന് അനുസരിച്ചാണ് അദ്ദേഹം തിരിച്ചും പെരുമാറുക എന്നതിന് ഒരു ഉദാഹരണം പൌളി പറഞ്ഞത് മമ്മൂട്ടി വൈപ്പിനില്‍ ഷൂട്ടിംഗിന് വന്ന സംഭവമാണ്.
 
അന്ന് മമ്മൂക്ക കാറിന്‍റെ ഗ്ലാസ് താഴ്‌ത്തിയില്ലെന്ന് പറഞ്ഞാണ് ചിലര്‍ ബഹളം വച്ചത്. “തുറക്കെടോ” എന്നുവരെ അവര്‍ വിളിച്ചുപറഞ്ഞു. ഗ്ലാസ് താഴ്‌ത്തിയാല്‍ കൈയ്യിട്ട് മമ്മൂക്കയെ പിടിക്കുമായിരുന്നു. അതൊക്കെ ആര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്ന സംഭവം തന്നെയല്ലേ? - പൌളി വില്‍‌സന്‍ ചോദിക്കുന്നു. 
 
പരിചയമുള്ളവരോടൊക്കെ മമ്മൂക്ക വളരെ ഫ്രീയായി ഇടപെടും. ഒരുപരിചയവും ഇല്ലത്തവരോട് ആരും എന്താണെന്ന് ചോദിക്കില്ലല്ലോ? അവരുടെ പൊസിഷന്‍ അനുസരിച്ച്‌ കുറച്ചൊക്കെ അങ്ങനെ തന്നെ നില്‍ക്കുന്നതാണ് ശരിയെന്നും പൌളി വില്‍‌സന്‍ പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേമത്തിന് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും ഒരു 3ഡി ചിത്രം ആലോചിച്ചു !