Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങളെ ഇരുട്ടിലാക്കി അദ്ദേഹം കടന്നു കളഞ്ഞു: കാര്‍ത്തിക് നരേന്‍

പത്ത് പേരെ കൊന്നിട്ട് മാപ്പ് പറഞ്ഞാല്‍ അത് തീരുന്നതെങ്ങനെ? - കാര്‍ത്തിക് നരേന്‍ ഇടഞ്ഞ് തന്നെ

ഞങ്ങളെ ഇരുട്ടിലാക്കി അദ്ദേഹം കടന്നു കളഞ്ഞു: കാര്‍ത്തിക് നരേന്‍
, ശനി, 31 മാര്‍ച്ച് 2018 (12:18 IST)
ഗൌതം മേനോന്‍ - കാര്‍ത്തിക് നരേന്‍ പോര് കഴിഞ്ഞ ദിവസമാണ് മറനീക്കി പുറത്ത് വന്നത്. നരകാസുരൻ എന്ന ചിത്രത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ച തർക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ, പത്തു പേരെ കൊന്നിട്ട് മാപ്പു പറഞ്ഞാല്‍ ആ പ്രശ്നം തീരുന്നതെങ്ങനെയെന്ന് കാര്‍ത്തിക് നരേന്‍ ചോദിക്കുന്നു.
 
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തികിന്റെ പ്രതികരണം. ‘പത്ത് പേരെ കൊന്ന് അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാല്‍ പാപം തീരുമോ? ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല. പാതി വഴിയില്‍ ഞങ്ങളെയെല്ലാം ഇരുട്ടിലാക്കിയിട്ട് അദ്ദേഹം ഇപ്പോള്‍ കടന്ന് കളഞ്ഞിരിക്കുകയാണ്‘ എന്ന് കാര്‍ത്തിക് നരേന്‍ പറഞ്ഞു.
 
ഗൗതം മേനോനെ പരിഹസിച്ച് അരവിന്ദ് സ്വാമി രംഗത്ത് വന്നിരുന്നു. നമുക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരിക്കലും ഏറ്റെടുക്കരുത് എന്ന് അരവിന്ദ് സ്വാമി ട്വീറ്റ് ചെയ്തിരുന്നു. അരവിന്ദ് സ്വാമിക്ക് പുറമെ ഇന്ദ്രജിത്ത്, സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ചിത്രമാണ് നരകാസുരന്‍.
 
തന്റെ രണ്ടാമത്തെ ചിത്രമായ നരകാസുരന്റെ നിർമ്മാണം ഏറ്റെടുത്ത ഗൗതം മേനോൻ സിനിമയുമായി സഹകരിക്കുന്നില്ലെന്നും ഇത് വേദനിപ്പിക്കുന്നതാണെന്നും കാർത്തിക് ട്വിറ്ററിൽ എഴുതിയതോടുകൂടിയാണ് വിവാദങ്ങൾക്ക് തുടക്കമാവുന്നത്. കഴിഞ്ഞ ദിവസം കാർത്തിക്കിനെതിരെ ട്വിറ്ററിലൂടെ താൻ നടത്തിയ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗൗതം മേനോൻ രംഗത്ത് വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിലീസ് തീയതി പോലും പുറത്തുവിട്ടിട്ടില്ല, റെക്കോര്‍ഡ് തുകയ്ക്ക് നീരാളിയെ സ്വന്തമാക്കി സൂര്യ ടി വി!