Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിൽ മോചിതനായ സല്ലുവിനെ കാണാൻ രാത്രി തന്നെ കത്രീന എത്തി

സിനിമ സൽമാൻ ഖാൻ കത്രീന ഖെയ്ഫ് Cinema Salman Khan Katrina Kheif
, ഞായര്‍, 8 ഏപ്രില്‍ 2018 (12:48 IST)
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ജാമ്യം കിട്ടിയതിനെ തുടർന്ന് ജയിൽ മോചിതനായ സൽമാൻ ഖാനെ കാണാൻ രത്രി തന്നെ പഴയ കാമുകി കത്രീന ഖെയ്ഫ് എത്തി. താരം ഗോദ്പൂർ സെൻട്രൽ ജയിലിൽ നിന്നും രാത്രിയോടെ തന്നെ മുംബൈ ബാന്ദ്രയിലെ സ്വന്തം വസതിയിലെത്തിയിരുന്നു. രാത്രിയോടെ കത്രീന വസതിയിലെത്തി സൽമാനെ സന്ദർശിക്കുകയായിരുന്നു. 
 
വർഷങ്ങളോളം പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ ഇടക്കാലത്ത് പിരിഞ്ഞിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ടൈഗർ സിന്ദാ ഹെ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചഭിനയിക്കുന്നത്. ഈ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്ന് ഇരുവരും പൊതു വേദികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ ഇരുവരും ഒരു കപ്പിൽ നിന്നും ചായ കുടിച്ചത് വലിയ വാർത്തയായിരുന്നു. 
 
ഇരുവരും തമ്മിലുള്ള പ്രണയം വീണ്ടും പൂവിട്ടു എന്നാണ് ബോളിവുഡിൽ പ്രചരിക്കുന്ന വാർത്ത. ഇന്നലെ കത്രീന സൽമാനെ കാണാനെത്തുമ്പോൾ ദുഖിതയായിരുന്നു എന്നാണ് വാർത്തകൾ. ചിത്രത്തിൽ നിന്നുമിത് വ്യക്തമാണ്. കത്രീനയെ കൂടാതെ ഡെയ്‌സി ഷാ, ഹ്യുമ ഖുറേഷി, വരുണ്‍ ധവാന്‍, അമൃത അറോറ എന്നീ താരങ്ങളും സാൽമാനെ രാത്രി തന്നെ വന്ന് കണ്ടിന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈ എസ് ആര്‍ തന്നെ, ആരാധകരെ അമ്പരപ്പിച്ച് മമ്മൂട്ടി!