Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പരസ്പരം കൈകള്‍ കോര്‍ത്ത് ചുംബിച്ച് കത്രീന കൈഫും വിക്കി കൗശലും; വിവാഹ ചിത്രങ്ങള്‍ പുറത്ത്

Katrina Kaif
, വെള്ളി, 10 ഡിസം‌ബര്‍ 2021 (08:13 IST)
കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹം ആഘോഷമാക്കി ബോളിവുഡ് സിനിമാലോകം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 നും 3.45 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കത്രീനയുടെ കഴുത്തില്‍ വിക്കി താലി കെട്ടിയത്. കോവിഡ് മാനദണ്ഡ പ്രകാരമായിരുന്നു ചടങ്ങുകള്‍. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് വിവാഹം നടന്നത്.
webdunia
 
വിവാഹശേഷം രാത്രിയോടെയാണ് കത്രീന കൈഫും വിക്കി കൗശലും തങ്ങളുടെ വിവാഹ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. ചുവപ്പ് ലെഹങ്കയില്‍ അതീവ സുന്ദരിയായാണ് കത്രീനയെ വിവാഹ ചിത്രത്തില്‍ കാണുന്നത്. വെള്ള ഔട്ട്ഫിറ്റാണ് വിക്കി ധരിച്ചിരിക്കുന്നത്.
webdunia


തങ്ങള്‍ ഒരുമിച്ച് ആരംഭിക്കുന്ന പുതിയ യാത്രയ്ക്ക് എല്ലാവരുടേയും സ്നേഹവും അനുഗ്രഹവും താരങ്ങള്‍ ആവശ്യപ്പെട്ടു.
webdunia
 
പരമ്പരാഗത രീതിയിലായിരുന്നു വിവാഹം നടന്നത്. ഏകദേശം നൂറ് അതിഥികളാണ് വിവാഹത്തില്‍ പങ്കെടുത്തത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ കുഞ്ചാക്കോ ബോബന്‍ അഭിനയിക്കാത്തതിനു ഒരു കാരണമുണ്ട്