Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്‍ കാമുകന്‍ റണ്‍ബീര്‍ കപൂറിന് ക്ഷണമില്ല, റണ്‍ബീറിന്റെ കാമുകി ആലിയ ഭട്ടിനെ വിളിച്ചിട്ടുണ്ട്; കത്രീന-വിക്കി വിവാഹത്തിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്

Katrina Kaif
, ചൊവ്വ, 7 ഡിസം‌ബര്‍ 2021 (08:23 IST)
കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിനായി ബോളിവുഡ് സിനിമാ ലോകം ഒരുങ്ങി കഴിഞ്ഞു. സിനിമാ രംഗത്ത് നിന്ന് നിരവധി പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തുമെന്നാണ് വിവരം. എന്നാല്‍, മുന്‍ കാമുകന്‍ റണ്‍ബീര്‍ കപൂറിനെ അതിഥികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കത്രീന കൈഫ് തയ്യാറായിട്ടില്ലെന്നാണ് വിവരം. റണ്‍ബീറിനേക്കാള്‍ മുന്‍പ് കത്രീനയുടെ കാമുകനായിരുന്ന സല്‍മാന്‍ ഖാനേയും അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ, സല്‍മാന്‍ ഖാനേയും റണ്‍ബീറിനേയും കത്രീന ക്ഷണിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
 
മുന്‍ കാമുകന്‍മാര്‍ ആരും വിവാഹ ആഘോഷ പരിപാടിയില്‍ വേണ്ട എന്നാണ് കത്രീനയുടെ നിലപാട്. വിക്കി കൗശലും ഈ നിലപാടിനെ പിന്തുണച്ചതായാണ് വിവരം. അതേസമയം, റണ്‍ബീര്‍ കപൂറിന്റെ ഇപ്പോഴത്തെ കാമുകിയും ബോളിവുഡ് താരവുമായ ആലിയ ഭട്ടിനെ കത്രീന വിവാഹം ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെ അടുത്ത സുഹൃത്താണ് ആലിയ. അതുകൊണ്ടാണ് മുന്‍ കാമുകനെ അതിഥികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയപ്പോഴും മുന്‍ കാമുകന്റെ ഇപ്പോഴത്തെ കാമുകിയെ ഒഴിവാക്കാതിരുന്നത്. എന്നാല്‍, ആലിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തില്ലെന്നാണ് വിവരം. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2006 ലാണ് കത്രീനയും റണ്‍ബീറും പിരിഞ്ഞത്. 
 
ഡിസംബര്‍ ഒന്‍പതിനാണ് കത്രീനയുടേയും വിക്കിയുടേയും വിവാഹം. ഡിസംബര്‍ ഏഴ് മുതല്‍ 10 വരെയാണ് വിവാഹ ആഘോഷ ചടങ്ങുകള്‍ എന്നാണ് റിപ്പോര്‍ട്ട്. 120 ഓളം അതിഥികളെയാണ് ഇരുവരും വിവാഹ ആഘോഷ ചടങ്ങുകളിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കത്രീന കൈഫിന്റെ വിവാഹത്തിനു സല്‍മാന്‍ ഖാന് ക്ഷണമില്ല ! കാരണം ഇതാണ്