Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

രാജസ്ഥാനില്‍ എത്തിയാല്‍ വിവാഹം നടക്കുന്ന ഹോട്ടലിലേക്ക് പോകാന്‍ ഹെലികോപ്റ്റര്‍, അതിഥികള്‍ക്ക് ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധം; കത്രീന - വിക്കി വിവാഹത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലേക്ക്

Katrina Kaif and Vicky Kaushal
, തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (15:23 IST)
കത്രീന കൈഫ് - വിക്കി കൗശാല്‍ വിവാഹത്തിനു സാക്ഷ്യം വഹിക്കാന്‍ ബോളിവുഡ് സിനിമാലോകം ഒരുങ്ങി കഴിഞ്ഞു. രാജസ്ഥാനിലെ സവായ് മഥോപൂര്‍ ജില്ലയിലുള്ള സിക് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര ഹോട്ടലിലാണ് വിവാഹം നടക്കുക. ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെയുള്ള ദിവസങ്ങളിലായാണ് വിവാഹ ആഘോഷങ്ങള്‍. ഡിസംബര്‍ ഒന്‍പതിനാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് റിപ്പോര്‍ട്ട് ഉണ്ട്. 
 
വിവാഹത്തിനു മുന്നോടിയായി രാജസ്ഥാന്‍ വിമാനത്താവളത്തിലെത്തുന്ന കത്രീനയും വിക്കിയും വിവാഹം നടക്കുന്ന ഹോട്ടലിലേക്ക് പോകുക ഹെലികോപ്റ്ററിലാണ്. പാപ്പരാസികളുടെ ശല്യം ഒഴിവാക്കാനാണ് ഹെലികോപ്റ്റര്‍ മാര്‍ഗം ഉപയോഗിക്കുന്നത്. രണ്ട് ഡോസ് വാക്‌സിനും എടുത്ത അതിഥികള്‍ക്ക് മാത്രമേ റിസപ്ഷനിലേക്ക് ക്ഷണമുള്ളൂ. മാത്രമല്ല അതിഥികളുടെ കയ്യില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് രേഖയും ഉണ്ടാകണം. ഏകദേശം 120 അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കുകയെന്നാണ് കണക്ക്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ സ്വപ്‌നം സഫലമായി: മമ്മൂട്ടി-ലിജോ ജോസ് ചിത്രത്തിൽ അഭിനയിച്ചതിൽ സന്തോഷം അറിയിച്ച് രമ്യാ പാണ്ഡ്യൻ