Select Your Language

Notifications

webdunia
webdunia
webdunia
webdunia

കത്രീന കൈഫും വിക്കി കൗശലും വിവാഹത്തിനു താമസിക്കുന്ന റിസോര്‍ട്ടിലെ ആഡംബര മുറിക്ക് ഒരു രാത്രിയിലെ വാടക ആറര ലക്ഷം !

Katrina Kaif
, ബുധന്‍, 8 ഡിസം‌ബര്‍ 2021 (20:57 IST)
ബോളിവുഡ് താരങ്ങളായ കത്രീന കൈഫ് - വിക്കി കൗശല്‍ വിവാഹത്തിനായി ബോളിവുഡ് സിനിമാലോകം അവസാനഘട്ട ഒരുക്കത്തിലാണ്. നാളെയാണ് ഇരുവരും വിവാഹിതരാകുന്നത്. രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലെ ചൗത് കാ ബര്‍വാര പട്ടണത്തിലുള്ള സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര റിസോര്‍ട്ടിലാണ് താരവിവാഹം. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കൊട്ടാരത്തിന് 700 വര്‍ഷത്തെ പഴക്കമുണ്ട്. ഈ റിസോര്‍ട്ടിലെ ഏറ്റവും ചെറിയ മുറിയില്‍ ഒരു രാത്രി താമസിക്കാന്‍ 75,000 രൂപയെങ്കിലും നല്‍കണം. ജയ്പൂരില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഈ റിസോര്‍ട്ടില്‍ എത്തിച്ചേരാം. 
 
ഫോര്‍ട്ട് സ്യൂട്ട്, അരാവലി സ്യൂട്ട് എന്നിവയ്ക്ക് 1 ലക്ഷം മുതല്‍ 1.3 ലക്ഷം രൂപ വരെയാണ് വില. ബുര്‍ജ് സ്യൂട്ട് റൂമിന് 1.6 ലക്ഷം രൂപയും ടെറസ് സ്യൂട്ടിന് 1.7 ലക്ഷം രൂപയും റാണി രാജ്കുമാരി സ്യൂട്ടിന് 3.6 ലക്ഷം രൂപ വരെയുമാണ് വില. രാജ്കുമാരി സ്യൂട്ട് റൂമുകള്‍ക്ക് നികുതി ഇനത്തില്‍ മാത്രം 60,000 നല്‍കണം. രാജാ മാന്‍ സിങ് സ്യൂട്ടുകളാണ് റിസോര്‍ട്ടില്‍ ഏറ്റവും വിലയേറിയ റൂമുകള്‍. ഈ റൂം ആണ് കത്രീന കൈഫും വിക്കി കൗശലും ബുക്ക് ചെയ്തിരിക്കുന്നത്. ഒരു രാത്രിക്ക് 6.5 ലക്ഷം രൂപയാണ് ഇവിടെ വാടക നല്‍കേണ്ടത്. മുറിയില്‍ പ്രൈവറ്റ് സ്വിമ്മിങ് പൂളും മനോഹരമായ പൂമുഖവും ഉണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ കഥാപാത്രവുമായി വീണ്ടും അനശ്വര രാജന്‍; 'സൂപ്പര്‍ ശരണ്യ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുന്നു