നല്ല കിണ്ണംകാച്ചിയ ട്രെയിലറുമായി കവി ഉദ്ദേശിച്ചത്
എന്തായിരിക്കും കവി ഉദ്ദേശിച്ചത്?
ആസിഫ് അലി, ബിജു മേനോൻ, നരേൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന കവി ഉദ്ദേശിച്ചതിന്റെ ട്രെയിലർ പുറത്തിറങ്ങി. രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തയാളാണ് ലിജു തോമസ്. ട്രെയിലർ പുറത്തിറങ്ങിയതോടെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
തോമസ് മാർട്ടിൻ ഡ്യൂറോയുടെ തിരക്കഥയിൽ ആദംസ് വേൾഡ് ഇമാജിനേഷന്റെ ബാനറിൽ ആഫിസ് അലി, സജിൻ ജാഫർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. അടുത്ത മാസം ഏഴിന് ചിത്രം പുറത്തിറങ്ങും.