Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൊമ്മക്കൊലു ഒരുക്കി കാവ്യാമാധവന്‍, നടിയുടെ നവരാത്രി ആഘോഷം

Kavya Madhavan Navaratri Navaratri celebration bommaku Dileep Dileep wife

കെ ആര്‍ അനൂപ്

, ചൊവ്വ, 17 ഒക്‌ടോബര്‍ 2023 (11:52 IST)
നടി കാവ്യാമാധവന്റെ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് എപ്പോഴും ഇഷ്ടമാണ്. നവരാത്രി ആഘോഷിക്കുകയാണ് നടി. ആഘോഷത്തിന്റെ ഭാഗമായി വീട്ടില്‍ ബൊമ്മക്കൊലു ഒരുക്കിയ കാഴ്ച ആരാധകര്‍ക്കായി കാവ്യാ പങ്കുവെച്ചിട്ടുണ്ട്.
 
നവരാത്രി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കാവ്യയും കുടുംബവും. നാലു തട്ടുകള്‍ ആയി ബൊമ്മകള്‍ ഒരുക്കി വെച്ചിട്ടുണ്ട്. അതിനെല്ലാം നടുവിലാണ് ദുര്‍ഗദേവിയുടെ ശില്‍പം കാണാനാകുന്നത്. ഓട്ടുരുളിയില്‍ പുഷ്പദളങ്ങളും നടി പങ്കുവെച്ച ചിത്രത്തില്‍ കാണാം. ദീപ്തമായ മുറിയിലാണ് ബൊമ്മക്കൊരു ഒരുക്കി വെച്ചിരിക്കുന്നത്.
മകളുടെ പഠനത്തിന്റെ ഭാഗമായി കാവ്യാ ചെന്നൈയിലെ വീട്ടിലാണ് താമസിക്കുന്നത് എന്ന് നേരത്തെ ദിലീപ് പറഞ്ഞിരുന്നു. ഇത്തവണത്തെ ഓണം കുടുംബത്തോടൊപ്പം ആയിരുന്നു ദിലീപ് ആഘോഷിച്ചത്. മക്കള്‍ രണ്ടാളും നടന്റെ കൂടെയുണ്ടായിരുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിവിന്‍ പോളിയുടെ പ്രേമത്തെ പിന്നിലാക്കി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ്, ദുല്‍ഖറിന്റെ കുറുപ്പ് നേടിയ കളക്ഷന്‍ മറികടക്കുമോ ?