ഇത്തിക്കരപക്കി ചരിത്രം സൃഷ്ടിക്കും! വൈറലായി ഫോട്ടോ
അഡാറ് മേക്കോവറുമായി മോഹൻലാൽ!
നിവിൻ പോളി നായകനാകുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നത് മോഹൻലാൽ ആണ്. കൊച്ചുണ്ണിയുടെ സന്തതസഹചാരിയായ ഇത്തിക്കരപ്പക്കിയായാണ് മോഹൻലാൽ എത്തുന്നത്.
ഇത്തിക്കരപക്കിയായ മോഹൻലാൽ തന്റെ ഫോട്ടോ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു. നിമിഷങ്ങൾക്കകമാണ് ചിത്രം വൈറലായത്. പുഞ്ചിരി തൂകി കണ്ണിറുക്കി ആരാധകരെ വീഴ്ത്താന്‍ തയ്യാറായിരിക്കുകയാണ് താരം. ചരിത്ര വേഷങ്ങൾ മോഹൻലാലിനു ചേരില്ലെന്ന് ആരാണ് പറഞ്ഞതെന്ന് തുടങ്ങുന്നു കമന്റുകൾ.
ബോബി – സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്. രണ്ടര മണിക്കുറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ 20 മിനിറ്റ് കാമിയോയിലാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് വിവരം.