നിവിൻ പോളിയോടൊപ്പം അഭിനയിക്കാൻ അമലയില്ല!
കായംകുളം കൊച്ചുണ്ണിയിൽ അമല പോൾ ഇല്ല, പകരം മറ്റൊരു നായിക!
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിവിൻ പോളി നായകനാകുന്ന ചിത്രത്തില്‍ അമലാ പോളിനെയാണ് നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ, പുതിയ റിപ്പോർട്ട് അനുസരിച്ച് ചിത്രത്തിൽ നിന്നും അമല പോൾ പിന്മാറി.
അമലയെ ഒഴിവാക്കിയതല്ലെന്നും ചിത്രീകരണത്തിന് എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ സ്വമേധയാ പിന്മാറുകയായിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. പകരം പ്രിയ ആനന്ദാണ് ചിത്രത്തിലെ നായിക. എസ്ര എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തിയ താരമാണ് പ്രിയ.
12 കോടിക്കു മുകളിലാണ് കായംകുളം കൊച്ചുണ്ണിയുടെ ബഡ്ജറ്റ് പ്രതീക്ഷിക്കുന്നത്. ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ശ്രീലങ്കയാണ്. അടുത്ത വര്‍ഷം മാര്‍ച്ചോടെ ചിത്രം തീയേറ്ററുകളില്‍ എത്തും.