ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് അനിയത്തിപ്രാവ് റിലീസ് ആയത്: നിവിൻ പോളി
തിയേറ്ററിൽ ഞാൻ പോയി കണ്ട ഏറ്റവും വലിയ പ്രണയ ചിത്രം അനിയത്തിപ്രാവ് ആയിരുന്നു: നിവിൻ പോളി
അടുത്തിടെ ഇറങ്ങിയ പ്രണയ ചിത്രങ്ങളിൽ തരംഗ സൃഷ്ടിച്ച ചിത്രമാണ് നിവിൻ പോളിയുടെ പ്രേമം. എന്നാൽ, 90കളുടെ അവസാനം കേരളത്തിലെ യുവാക്കളുടെ മുഴുവൻ ലഹരിയായി മാറിയ ഒരു സിനിമയുണ്ടായിരുന്നു - അനിയത്തിപ്രാവ്. താൻ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് അനിയത്തിപ്രാവ് റിലീസ് ആയതെന്ന് നിവിൻ പോളി പറയുന്നു.
ശാലിനി - കുഞ്ചാക്കോ ബോബൻ ജോഡികളുടെ അനിയത്തിപ്രാവ് എക്കാലത്തേയും മികച്ച പ്രണയചിത്രം തന്നെയാണ്. അതിന് ശേഷം വീണ്ടും ചാക്കോച്ചന്റെ മറ്റൊരു ചിത്രമെത്തി നിറം. അതും വലിയ ഹിറ്റ് ആയിരുന്നുവെന്ന് നിവിൻ പറയുന്നു.
'എന്റെ ആദ്യ സിനിമയ്ക്ക് ശേഷം അതിൽ അഭിനയിച്ചവരെല്ലാം ഒരുമിച്ച് ആ സിനിമയുടെ പോസ്റ്ററിന് മുന്നിൽ പോയി ഫോട്ടോ എടുത്തിരുന്നു. എന്നാൽ ഒരു സിനിമയുടെ റിലീസ് സമയത്ത് തിയറ്ററിന് മുന്നിൽ എന്റെയൊരു വലിയ കട്ടൗട്ട് കാണുകയെന്നതായിരുന്നു അന്നത്തെ വലിയ സ്വപ്നം. നേരം സിനിമയുടെ സമയത്ത് അത് സംഭവിച്ചു.’ നിവിൻ പറഞ്ഞു. പുതിയ ചിത്രം റിച്ചിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴായിരുന്നു നിവിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.