Webdunia - Bharat's app for daily news and videos

Install App

ഒന്നുമല്ലെങ്കിലും പൊതുപ്രവർത്തകനല്ലേ?, മനുഷ്യൻ കാണിക്കുന്ന ഗോഷ്ടികൾ കാണിക്ക്: ഗണേഷ് കുമാർ

നിഹാരിക കെ.എസ്
വെള്ളി, 28 ഫെബ്രുവരി 2025 (12:39 IST)
വിജയ് സിനിമകളിലെ വയലൻസ് രംഗങ്ങളെ വിമർശിച്ച് നടനും ഗതാഗത മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. നടൻ വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ ആ നാട്ടിൽ പൊലീസ് ഇല്ലെന്ന് തോന്നുമെന്നും ഒറ്റയ്ക്ക് നിരവധി പേരെയാണ് കൊല്ലുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.  സിനിമകളിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടി വിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
 
'വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നയാളല്ലേ? പൊതുപ്രവർത്തകൻ അല്ലേ, അദ്ദേഹത്തിന്റെ സിനിമ കണ്ടാൽ 18 പേരെയൊക്കെയാണ് വെട്ടിവീഴ്ത്തുന്നത്. പൊലീസ് ഈ നാട്ടിൽ ഇല്ലേ എന്ന് നമുക്ക് തോന്നും. അടുത്ത സീനിൽ വീണ്ടും 20 പേരെ വെട്ടി വീഴ്ത്തുകയാണ്. വെട്ടേറ്റ് വീഴുന്ന ഇവർ മരിച്ചാൽ കേസ് ഒന്നുമില്ലേ. സിനിമകളിൽ അടിച്ച് കൊല്ലുന്നതിനും പരാക്രമം കാണിക്കുന്നതിനും ഒന്നും കേസ് ഇല്ല. പൊലീസ് ഇല്ല നാട്ടിൽ. ഇത് എന്ത് സിനിമയാണ്,' കെ ബി ഗണേഷ് കുമാർ ചോദിച്ചു.
 
'നായകന് എന്തും ചെയ്യാം. ഒരാളെ വെട്ടി കൊന്നിട്ട് പിറ്റേ ദിവസം വീണ്ടും കാർ ഓടിച്ചു പോകുകയും പാട്ടു സീനിൽ അഭിനയിക്കുകയും ചെയ്യുകയാണ്. കണ്ടോണ്ട് ഇരിയ്ക്കുന്നവർ മണ്ടന്മാരാണെന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്. ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. കാണിക്കുന്ന ഗോഷ്ടികൾ മനുഷ്യൻ കാണിക്കുന്നത് പോലെ കാണിക്ക്,' ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉമ്മയെ എപ്പോഴും കുറ്റം പറയും; പിതൃമാതാവിനെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി അഫാന്‍, കണ്ടയുടന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

ലഹരി ഉപയോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്പര്‍; ഡിജിപിയുടെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം

മുഖ്യമന്ത്രിയാകാനില്ലെന്ന് സുധാകരന്‍; പിന്തുണ ചെന്നിത്തലയ്ക്ക്

ഏറ്റുമാനൂരില്‍ റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; അമ്മയും മക്കളുമെന്ന് സൂചന

ബാലികയ്ക്കു നേരെ ലൈംഗികാതിക്രമം : 48 കാരന് മൂന്നു വർഷം തടവ്

അടുത്ത ലേഖനം
Show comments