വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു ദി ഗോട്ട്. വിജയ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെന്നും ബോക്സ് ഓഫീസിൽ വമ്പൻ കുതിച്ചുവരവ് തന്നെയാണ് നടത്തിയത്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ വിജയ്‌യുടെ നായികയായി എത്തിയത്. ഇപ്പോഴിതാ സിനിമയിൽ വിജയ്‌ക്കൊപ്പം ഡാൻസ് ചെയ്തതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.
മറ്റുള്ളവരുടെ സമയം വെറുതെ നഷ്ടപ്പെടാതിരിക്കാൻ താൻ സോങ് ഷൂട്ടിന് മുൻപ് 100 തവണയെങ്കിലും പ്രാക്ടീസ് ചെയ്യും. എന്നാൽ വിജയ് സാർ സെറ്റിൽ വന്ന് കൊറിയോഗ്രാഫർ ചെയ്യുന്നത് ഒരു തവണ നോക്കി നിന്ന് ആദ്യ ടേക്കിൽ തന്നെ ഗംഭീരമായി ചെയ്യുമെന്ന് മീനാക്ഷി ചൗധരി പറയുന്നു.
'ഞാൻ സോങ് ഷൂട്ട് ചെയ്യുന്നതിന് മുൻപ് 100 തവണയെങ്കിലും പ്രാക്ടീസ് ചെയ്യും കാരണം മറ്റുള്ളവരുടെ പ്രത്യേകിച്ച് വിജയ് സാറിന്റെ സമയം വെറുതെ കളയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. എന്നാൽ വിജയ് സാർ സെറ്റിൽ വന്ന് കൊറിയോഗ്രാഫർ ചെയ്യുന്നത് ഒരു തവണ നോക്കി നിന്ന് ആദ്യ ടേക്കിൽ തന്നെ ഗംഭീരമായി ചെയ്യും. അദ്ദേഹത്തിന്റെ എനർജിയോട് ഒപ്പം നിൽക്കണം എന്നോർത്ത് എനിക്ക് ടെൻഷനാകുമായിരുന്നു. ഒരുപാട് കഠിനാദ്ധ്വാനിയായ, ടാലന്റഡ് ആയ വ്യക്തിയാണ് വിജയ് സാർ', മീനാക്ഷി ചൗധരി പറഞ്ഞു.