Select Your Language

Notifications

webdunia
webdunia
webdunia
webdunia

68കാരന്റെ നായികയായി കീർത്തി സുരേഷ് തിളങ്ങും, അടുത്ത ചിത്രം സൂപ്പർസ്‌റ്റാറിന്റെ കൂടെ?

68കാരന്റെ നായികയായി കീർത്തി സുരേഷ് തിളങ്ങും, അടുത്ത ചിത്രം സൂപ്പർസ്‌റ്റാറിന്റെ കൂടെ?

68കാരന്റെ നായികയായി കീർത്തി സുരേഷ് തിളങ്ങും, അടുത്ത ചിത്രം സൂപ്പർസ്‌റ്റാറിന്റെ കൂടെ?
, ശനി, 22 ഡിസം‌ബര്‍ 2018 (10:47 IST)
തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ ഒരുപോലെ തിളങ്ങിനിൽക്കുന്ന നടിയാണ് കീർത്തി സുരേഷ്. ബിഗ് ബജറ്റ് ചിത്രങ്ങൾ തമിഴിൽ ചെയ്‌ത് നടി തിളങ്ങി നിൽക്കുകയാണ്. പ്രേക്ഷകരുടെ മനസ്സിൽ അഴ്‌ന്നിറങ്ങിയ മഹാനടിയിലൂടെ നല്ലൊരു മുന്നേറ്റമാണ് നടിക്ക് ഉണ്ടായത്.
 
അതുപോലെ തന്നെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ തമിഴിലെ ഒട്ടുമിക്ക എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും കീര്‍ത്തി അഭിനയിച്ചു കഴിഞ്ഞു. സ്‌റ്റൈൽ മന്നന്റെ ഏറ്റവും പുതിയ നായികയായി കീർത്തി എത്തുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
 
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന്റെ തിരക്കഥ കീര്‍ത്തിയ്ക്ക് വളരെ അധികം ഇഷ്ടപ്പെട്ടു എന്നും കേട്ട ഉടനെ രണ്ടാമതൊന്ന് ആലോചിക്കാതെ സിനിമ കരാറ് ചെയ്തു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകൾ.
 
26 വയസ്സുള്ള കീര്‍ത്തി 68 കാരനൊപ്പം ജോഡി ചേര്‍ന്നഭിനയിക്കുന്നത് പ്രേക്ഷകരെ സംബന്ധിച്ച്‌ കൗതുകമുള്ള കാര്യമാണ്.  എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പ്രഭാസുമായി ലിവിങ് ടുഗദർ ആയിരുന്നു’- വിവാഹശേഷം നമിത തുറന്നു പറയുന്നു