സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്കും ഇഷ്ടമാണ്. കീര്‍ത്തിയുടെ നൃത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
വിജയുടെ ഹിറ്റ് ഗാനമായ ആള്‍തോട്ട ഭൂപതിയ്ക്കാണ് നടി ചുവടുകള്‍ വെച്ചത്.
രംഗ് ദേ എന്ന തെലുങ്ക് സിനിമയായിരുന്നു നടിയുടെ ഒടുവിലായി പുറത്തിറങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സാനി കൈദം, അണ്ണാത്തെ, സര്‍ക്കാരു വാരി പാട്ട തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് കീര്‍ത്തി. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി കാത്തിരിക്കുകയാണ് നടി.