Webdunia - Bharat's app for daily news and videos

Install App

ആദ്യം ഹിന്ദു മതാചാര പ്രകാരം വിവാഹം, രണ്ടാമത് ക്രിസ്ത്യൻ ആചാര പ്രകാരവും; കീർത്തി സുരേഷിന്റെ വിവാഹത്തീയതി പുറത്ത്

നിഹാരിക കെ എസ്
ബുധന്‍, 4 ഡിസം‌ബര്‍ 2024 (16:10 IST)
താൻ വിവാഹിതയാകാൻ പോകുന്നുവെന്ന കാര്യം അടുത്തിടെയാണ് നടി കീർത്തി സുരേഷ് ആരാധകരെ അറിയിച്ചത്. ​ഗോവയിൽ വച്ചായിരിക്കും വിവാഹമെന്നും കീർത്തി പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തീയതി പുറത്തുവന്നിരിക്കുകയാണ്. ഡിസംബര്‍ 12ന് ഗോവയില്‍ വച്ചാണ് കീർത്തിയുടെ വിവാഹം. ആന്റണി തട്ടിലിൽ ആണ് വരൻ.
 
ഇരുവരുടേയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുക്കുക. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം. ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്മണ ശൈലിയിലുള്ള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്.
 
വൈകിട്ട് ക്രിസ്ത്യൻ ആചാര പ്രകാരം ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുണ്ട്. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുള്ള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു വിവാഹ വാര്‍ത്തകളോട് കീര്‍ത്തി പ്രതികരിച്ചത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

18 വര്‍ഷം മുമ്പ് പ്രതിയെ നഗ്‌നനാക്കി ചൊറിയണം തേച്ച കേസ്; ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്!

സുരേഷ് ഗോപിയുടെ വീട്ടില്‍ മോഷണം; രണ്ടുപേര്‍ പിടിയില്‍

കൊല്ലത്തെ സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം

നടിയെ ആക്രമിച്ച കേസ്: മുന്‍ ഡിജിപി ആര്‍.ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ ഹര്‍ജി

Syria Crisis: സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു

അടുത്ത ലേഖനം
Show comments