Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പേളി വിളിച്ചു, വളരെ മോശമായി ഇൻസൾട്ട് ചെയ്ത് സംസാരിച്ചു': തുറന്നടിച്ച് മെറീന മൈക്കിൾ

Mareena michel slams pearle maaney

നിഹാരിക കെ എസ്

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (15:06 IST)
ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോഴുണ്ടായ മോശം അനുഭവം അടുത്തിടെ നടി മെറീന മൈക്കിൾ കുരിശിങ്കൽ വെളിപ്പെടുത്തിയിരുന്നു. താനാണ് ​ഗസ്റ്റായി വരുന്നതെന്ന് അറിഞ്ഞപ്പോൾ അതുവരെ ഷോയിൽ ആങ്കറിങ് ചെയ്തിരുന്ന അവതാരക അതിൽ നിന്നും പിന്മാറി എന്നായിരുന്നു മെറീന പറഞ്ഞത്. തന്നേപ്പോലെ രൂപസാദൃശ്യമുള്ളയാളാണ് അവരെന്നും മെറീന പറഞ്ഞിരുന്നു. മെറീന പേര് വെളിപ്പെടുത്തിയിയല്ലെങ്കിലും പേളി മാണിയാണ് ആ അവതാരകയെന്ന് സോഷ്യൽ മീഡിയ കണ്ടെത്തി.
 
ഇതോടെ പ്രതികരണവുമായി പേളിയും രംഗത്തെത്തി. താൻ ആരെയും അപമാനിച്ചിട്ടില്ലെന്നും ഒരു ഷോയിൽ അതിഥിയായി ആരൊക്കെ വരണമെന്ന് തീരുമാനിക്കാനുള്ള അധികാരം അവതാരകർക്കില്ല ഷോ പ്രൊഡ്യൂസർക്കാണെന്നുമാണ് പേളി പറഞ്ഞത്. ഷോയുടെ ഭാരവാഹികൾ തന്നേയും മെറീനയേയും ആശയ കുഴപ്പത്തിലാക്കിയതാണെന്നുമാണ് പേളി പറഞ്ഞത്. 
 
ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് തന്നെ പേളി കഴിഞ്ഞ ദിവസം വിളിച്ചിരുന്നുവെന്നും എന്നാൽ മോശമായി സംസാരിച്ച് ഫോൺ കോൾ കട്ട് ചെയ്ത് പോവുകയാണുണ്ടായതെന്നും മെറീന പറയുന്നു. പേളിയുടെ ഫോൺ കോളുമായി ബന്ധപ്പെട്ടുള്ള മെറീനയുടെ വിശദീകരണം വിവി ഹിയർ എന്ന യുട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. അപമാനിക്കുന്ന തരത്തിലാണ് പേളി സംസാരിച്ചതെന്നും നടി ആരോപിച്ചു.
 
'പേളി എന്നെ സാനിഫ് എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ഫോണിൽ നിന്നും വിളിച്ചിരുന്നു. എന്നെ ഡയറക്ട് പോലുമല്ല വിളിച്ചത്. എന്നോട് സംസാരിച്ചു. ഒരുപാട് കൺവിൻസ് ചെയ്യിക്കാൻ നോക്കി. വളരെ ഫേക്കായിട്ടാണ് പേളി സംസാരിച്ചത്. എനിക്ക് അങ്ങനെയാണ് തോന്നിയത്. ഫ്ലവേഴ്സിലെ കട്ടുറുമ്പ് എന്ന ഷോയായിരുന്നു അത്. ശ്രീകണ്ഠൻ നായർ സാറും പേളിയും തമ്മിൽ ഇഷ്യൂസ് ഉണ്ടായിരുന്നു. അത് സംസാരിക്കുമ്പോഴാണ് ഞാനുമായിട്ടുള്ള പ്രശ്നത്തെ കുറിച്ച് ചാനലിന്റെ പ്രോ​ഗ്രാം പ്രൊഡ്യൂസർ പറഞ്ഞത്. സ്വാസികയും ഉണ്ടായിരുന്നു. അപ്പോഴാണ് പുള്ളിക്കാരിക്ക് എന്നോട് പ്രശ്നമുണ്ടെന്ന് ഞാൻ അറിഞ്ഞത്.
 
പക്ഷെ പുറത്ത് നിന്ന് കാണുമ്പോഴൊക്കെ പുള്ളിക്കാരി ഭയങ്കര വ്യത്യസ്തമായി പെരുമാറും. പുള്ളിക്കാരി കല്യാണത്തിന് എന്നെ വിളിച്ചിരുന്നു. വലിയ വിളിയൊന്നുമായിരുന്നില്ല. പക്ഷെ ഞാൻ ചുമ്മ പോയി. എനിക്ക് അവരോട് പ്രശ്നമില്ലെന്ന് കരുതിക്കോട്ടെയെന്ന് വിചാരിച്ചാണ് പോയത്. അതൊന്നും വർക്കൗട്ടായിട്ടില്ല. പിന്നെ ആ സംഭവം ചാനലുകാർ പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കേണ്ട ആവശ്യം എനിക്കില്ല. കാരണം പുള്ളിക്കാരി തന്നെ വേറൊരു ആർട്ടിസ്റ്റിന്റെ എടുത്ത് ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്. മുംബൈ ടാക്സിയിൽ ഇവരെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തതും പുള്ളിക്കാരിക്ക് പ്രശ്നമായിട്ടുണ്ട്. പിന്നെ എല്ലാം മനുഷ്യസഹജമാണ്. ശ്രീകണ്ഠൻ നായർ സാറുമായി പ്രശ്നമൊന്നുമില്ലെന്നും പുള്ളിക്കാരി ഫോൺ വിളിച്ചപ്പോൾ പറഞ്ഞു. അപ്പോൾ തന്നെ പുള്ളിക്കാരി സത്യമല്ല പറയുന്നതെന്ന് എനിക്ക് തോന്നി.
 
പുള്ളിക്കാരി എന്നോട് ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് അതിൽ കുഴപ്പമൊന്നുമില്ലെന്ന രീതിയിലാണ് ഞാൻ സംസാരിച്ചത്. പക്ഷെ പുള്ളിക്കാരി മോശമായി എന്നോട് സംസാരിച്ചിട്ടാണ് കോൾ അവസാനിപ്പിച്ചത്. ഞാൻ ഇപ്പോഴും ഇന്റസ്ട്രിയിൽ എക്സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് പുള്ളിക്കാരിക്ക് അറിയില്ലായിരുന്നുവെന്നൊക്കെ സംസാരിച്ച് ഇൻസൾട്ട് ചെയ്തിട്ടാണ് കോൾ കട്ട് ചെയ്തത്. പക്ഷെ എനിക്ക് പരാതിയില്ല', മെറീന പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതിലും കൂടി ചെന്നൈയും നന്മയും വന്നാൽ ആൾക്കാർ കൊല്ലുമെന്ന് അറിയാമായിരുന്നു, അവസാനം വയ്യാത്ത ബേസിലിനെ പൊക്കി, അത് പിന്നെ ബാധ്യതയായി: ധ്യാൻ ശ്രീനിവാസൻ