Select Your Language

Notifications

webdunia
webdunia
webdunia
webdunia

അച്ഛന്റെ കൈപിടിച്ച് തൂവെള്ള ഗൗണിൽ അതിസുന്ദരിയായ കീർത്തി സുരേഷ്: കീർത്തിയുടെ ക്രിസ്ത്യൻ വിവാഹത്തിന്റെ ചിത്രങ്ങൾ വൈറൽ

കീർത്തിയെ മിന്നുകെട്ടി ആന്റണി

അച്ഛന്റെ കൈപിടിച്ച് തൂവെള്ള ഗൗണിൽ അതിസുന്ദരിയായ കീർത്തി സുരേഷ്: കീർത്തിയുടെ ക്രിസ്ത്യൻ വിവാഹത്തിന്റെ ചിത്രങ്ങൾ വൈറൽ

നിഹാരിക കെ എസ്

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (08:50 IST)
വർഷങ്ങൾ നീണ്ട പ്രണത്തിനൊടുവിൽ നടി കീർത്തി സുരേഷിന് വിവാഹമായി. കഴിഞ്ഞ ദിവസം ഗോവയിൽ വെച്ച് ഹിന്ദു ആചാര പ്രകാരം ആന്റണി തട്ടിൽ കീർത്തിയെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ നടിയുടെ ക്രിസ്ത്യൻ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. വെള്ള ഗൗണിൽ അതീവ സുന്ദരിയായാണ് കീർത്തി സുരേഷ് വിവാഹത്തിനെത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ഈ ചടങ്ങിലും പങ്കെടുത്തിട്ടുള്ളത്.
 
വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലാണ് ഇവര്‍ വിഹവാഹിതരായിരിക്കുന്നത്. സ്‌കൂള്‍ മുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. ഡിസംബര്‍ 12ന് ഗോവയില്‍ വെച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള വിവാഹം നടന്നിരുന്നത്. ഈ ചടങ്ങിലും ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ഗോവയിൽ വെച്ച് നടന്ന വിവാഹത്തിൽ നടൻ വിജയ്, തൃഷ തുടങ്ങിയവരും പങ്കെടുത്തിരുന്നു. 
 
അടുത്തിടെയാണ് ആന്റണിയുമായുള്ള പ്രണയം കീര്‍ത്തി സുരേഷ് തന്നെ വെളിപ്പെടുത്തിയത്. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ്. വിവാഹം രണ്ട് മതാചാര പ്രകാരമായിരിക്കും നടത്തുക എന്ന് നേരത്തെ സുരേഷ് കുമാർ പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കല്യാണം കഴിഞ്ഞു, എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല': ഉമ്മയുടെ അടുത്ത് നിന്നും പിച്ച് കിട്ടാറുണ്ടെന്ന് നസ്രിയ