15 വര്‍ഷമായി തുടരുന്ന ബന്ധം; ആന്റണിയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് കീര്‍ത്തി
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹവാര്‍ത്തകളോട് താരം പ്രതികരിച്ചിരിക്കുന്നത്
ഈ ഡിസംബറില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുമെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെ കീര്‍ത്തി വിവാഹം ചെയ്യാനൊരുങ്ങുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കീര്‍ത്തിയുടെ പിതാവ് സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ കീർത്തിയും തന്റെ പ്രണയം സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹവാര്‍ത്തകളോട് താരം പ്രതികരിച്ചിരിക്കുന്നത്. 15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇതെന്നാണ് കീര്‍ത്തി വ്യക്തമാക്കുന്നത്. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.
ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ആന്റണി തട്ടില്‍. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആന്റണി. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചാകും വിവാഹം നടക്കുക. വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 9 മുതല്‍ ആരംഭിക്കും.