മലയാളികള്‍ക്ക് ഇത്രയധികം ആവേശമായ ആവേശം തീര്‍ത്ത മറ്റൊരു കന്നഡ ചിത്രം കെജിഎഫ് അല്ലാതെ ഉണ്ടാകില്ല. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി യാഷ് കൊച്ചിയില്‍ എത്തിയിരുന്നു.
കഴിഞ്ഞദിവസം ലുലു മാളില്‍ മാധ്യമങ്ങളേയും ആരാധകരേയും കാണാനെത്തിയ റോക്കി ഭായിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. വലിയ ആള്‍ക്കൂട്ടം തന്നെ ഉണ്ടായിരുന്നു നടനെ കാണുവാനായി. കേരളത്തില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. മാജിക് ഫ്രെയിംസിന്റെ ലിസ്റ്റിന്‍ സ്റ്റീഫനൊപ്പമുളള യാഷിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലുള്‍പ്പടെ ലോകമെമ്പാടും റിലീസിന് ഒരുങ്ങുകയാണ് ചിത്രം.