Select Your Language

Notifications

webdunia
webdunia
webdunia
Thursday, 20 March 2025
webdunia

ഏറ്റവും വിലയുള്ള നടൻ, രാജ്യത്തെ നമ്പർ വൺ ആക്ടർ, ആരാധകരുടെ കണ്ണിലുണ്ണി; ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് കെ.എസ്.എച്ച്

സോഷ്യൽ മീഡിയയുടെ സൈബർ അറ്റാക്കിങ് അതിര് കടന്നതിന്റെ ഫലമായിട്ടാണ് നടി കിം സെയ്- റോൺ ആത്മഹത്യ ചെയ്തത്

ഏറ്റവും വിലയുള്ള നടൻ, രാജ്യത്തെ നമ്പർ വൺ ആക്ടർ, ആരാധകരുടെ കണ്ണിലുണ്ണി; ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് കെ.എസ്.എച്ച്

നിഹാരിക കെ.എസ്

, ചൊവ്വ, 18 മാര്‍ച്ച് 2025 (10:02 IST)
സൗത്ത് കൊറിയയിൽ സെലിബ്രിറ്റി വാർത്തകൾക്ക് എന്നും റീച്ച് ഉണ്ട്. ഇഷ്ടതാരങ്ങളുടെ ഓരോ വാർത്തകളും അവർ ഏറ്റെടുക്കും. സെലിബ്രിറ്റികളുടെ പ്രവൃത്തികൾ ഇഷ്ടപെട്ടിങ്കിൽ ആരാധകർ തന്നെ അവരെ ടാർഗെറ്റ് ചെയ്യും. മാനസികമായി തകർക്കും വിധം അവരെ തേജോവധം ചെയ്യും. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ സൈബർ അറ്റാക്കിങ് അതിര് കടന്നതിന്റെ ഫലമായിട്ടാണ് നടി കിം സെയ്- റോൺ ആത്മഹത്യ ചെയ്തത്. നടിയുടെ മരണവുമായി ബന്ധപ്പെട്ട് വലിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ദക്ഷിണ കൊറിയൻ നടനും കെ-ഡ്രാമ സൂപ്പർ സ്റ്റാറുമായ കിം സൂ-ഹ്യുന്‍.
 
നടന്റെ ഏജൻസി ഇന്ത്യന്‍ ഇന്‍ഫ്ലൂവന്‍സറെ ഭീഷണിപ്പെടുത്തിയതായി ആരോപണം. കിം സൂ-ഹ്യുനിന്റേയും കിം സെയ്-റോണിന്റേയും 'ലീക്ക്ഡ്' ഫോട്ടോ പങ്കുവെച്ചതിന് നടന്റെ ഏജന്‍സിയായ ഗോൾഡ് മെഡലിസ്റ്റാണ് @ckdramaboy എന്ന ഇന്ത്യന്‍ ഇൻഫ്ലുവൻസർക്ക് ഇ-മെയിലുകള്‍ അയച്ചിരിക്കുന്നത്. ഫോട്ടോകള്‍ എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ടുകൊണ്ടാണ് ഗോള്‍ഡ് മെഡലിസ്റ്റ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസ് ഇന്‍ഫ്ലൂവന്‍സർ പുറത്ത് വിട്ടിട്ടുണ്ട്. തന്റെ കെ-ഡ്രാമ ഫാൻ പേജ് നീക്കം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. മരണപ്പെട്ട കിം സെയ്-റോണിന് നീതി ലഭിക്കണമെന്നും അതിന് വേണ്ടി താന്‍ തുടർന്നും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
കിം സെയ്-റോണിന്റെ മരണത്തില്‍ കിം സൂ-ഹ്യുനിന് പങ്കുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു യൂട്യൂബ് ചാനലിൽ നടിയുടെ ആന്റി പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വീഡിയോ വൻ വിവാദമാണ് സൃഷ്ടിച്ചത്. നടിക്ക് 15 വയസ്സ് ഉള്ളപ്പോൾ മുതൽ ഇവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്നായിരുന്നു ആരോപണം. വേർപിരിഞ്ഞ ശേഷം തിരികെ നല്‍കാനുള്ള പണം നല്‍കാനായി നടന്റെ ഏജന്‍സി സമ്മർദ്ദം ചെലുത്തി. ഇത് നടിയുടെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നുവെന്നായിരുന്നു വിഡോയോ അവകാശപ്പെട്ടത്.
 
പ്രണയവാർത്ത ആദ്യം നടൻ എതിർത്തു. എന്നാൽ, സംഭവം കാട്ടുതീ പോലെ പടർന്നപ്പോൾ നടിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് നടന്റെ ഏജൻസി സമ്മതിക്കുകയായിരുന്നു. എന്നാൽ, അത് പ്രായപൂർത്തിയായതിന് ശേഷം മാത്രമാണെന്നാണ് കിം സൂ-ഹ്യുനിന്റെ അവകാശവാദം. പ്രായപൂർത്തിയായ ശേഷം എടുത്ത ചിത്രങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചു. പണം തിരികെ നല്‍കാനായി യാതൊരു സമ്മർദ്ദവും ചെലുത്തിയിട്ടില്ല. വീഡിയോയില്‍ പറയുന്ന പലകാര്യങ്ങളും അവാസ്തവമാണെന്നുമായിരുന്നു നടന്റെ പ്രതികരണം.
 
കെ-ഡ്രാമ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് കിം സൂ-ഹ്യുന്‍. ആയിരം കോടിയിലേറെയാണ് അദ്ദേഹത്തിന്റെ ആകെ സമ്പത്തെന്നും റിപ്പോർട്ടുകള്‍ പറയുന്നു. 17 വർഷത്തെ കഠിനാദ്ധ്വാനത്തിലൂടെയാണ് ആരാധകർ കെ.എസ്.എച്ച് എന്ന് വിളിക്കുന്ന കിം സൂ-ഹ്യുന്‍ സൗത്ത് കൊറിയൻ ഇൻഡസ്ട്രിയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഏറ്റവും വിലയുള്ള നടനാണ് അദ്ദേഹം. ഒപ്പം, ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനും കെ.എസ്.എച്ച് തന്നെയാണ്. ആ കരിയർ ആണ് ഒരു വീഡിയോ പുറത്തുവന്നതോടെ നിശ്ചലമായിരിക്കുന്നത്.
 
ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ താരത്തിന് ശിക്ഷ ലഭിക്കുമെന്നും എന്നാല്‍ അത് ദുഷ്കരമായിരിക്കുമെന്നുമാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. 2020 മെയ് മാസത്തിൽ പരിഷ്കരിച്ച നിലവിലെ ദക്ഷിണ കൊറിയൻ നിയമമനുസരിച്ച്, 16 വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്ത ഒരാളുമായി, സമ്മതത്തോടെ പോലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ബലാത്സംഗമോ ലൈംഗിക ദുഷ്‌പെരുമാറ്റമോ ആയി കണക്കാക്കും. 
 
എന്നാല്‍ ഈ കേസ് 2020 ന് മുമ്പ് നടന്നതായതിനാല്‍ പഴയ നിയമമായിരിക്കും ബാധകമാകുകയെന്നും അഭിഭാഷകർ കൂട്ടിച്ചേർക്കുന്നു. 'കിം സെയ് റോണിന് അന്ന് (2015-ൽ) 15 വയസ്സ് പ്രായമുണ്ടായിരുന്നതിനാൽ നിയമത്തിന്റെ പഴയ പതിപ്പായിരിക്കും ബാധകമാകുക. ആ നിയമപ്രകാരം, ബലാത്സംഗത്തിനോ മോശം പെരുമാറ്റത്തിനോ ഉള്ള ക്രിമിനൽ കുറ്റങ്ങൾ ചുമത്തണമെങ്കില്‍ ഇര 13 വയസ്സില്‍ താഴെയുള്ളവരായിരിക്കണം' പ്രമുഖ അഭിഭാഷകനായ ലീ ഗോ യൂൺ പറയുന്നു. അവർ തമ്മില്‍ ബന്ധത്തിലായിരുന്നു എന്ന കാര്യം മാത്രം മതിയാകില്ല ഈ കേസ് തെളിയിക്കാന്‍. മുൻ നിയമം ഈ കേസിൽ ബാധകമായതിനാൽ, ലൈംഗിക പ്രവൃത്തികൾക്ക് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിൽ ക്രിമിനൽ കുറ്റം സ്ഥാപിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
കിം സൂ ഹ്യൂൻ 2015 ൽ കിം സെയ് റോണുമായി ഡേറ്റിംഗ് ആരംഭിച്ചപ്പോൾ അദ്ദേഹത്തിന് 27 ഉം അവൾക്ക് 15 ഉം വയസ്സായിരുന്നുവെന്നാണ് ഹോവർലാബ് എന്ന യൂട്യൂബ് ചാനലിന്റെ ആരോപണം. എന്നാല്‍ താരം ഇത് നിഷേധിക്കുന്നു. 'കിം സെയ് റോണിന് പ്രായപൂർത്തിയായ 2019 മുതല്‍ 2020 വരെയായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയ ബന്ധം. അല്ലാതെ കിം സൂ ഹ്യൂണ്‍ കിം സെയ് റോണിനെ പ്രായപൂർത്തിയാകാത്തപ്പോൾ ഡേറ്റ് ചെയ്തു എന്ന ആരോപണം ശരിയല്ല.' എന്നായിരുന്നു ഏജന്‍സി ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സമയം അവൾ എന്നിൽ നിന്നും വേർപ്പെട്ടു, മരിച്ചപ്പോൾ കാണാൻ വരാതിരുന്നതിന് പിന്നിലൊരു കാരണമുണ്ട്; തുറന്നു പറഞ്ഞ് കൽപ്പനയുടെ ഭർത്താവ്