Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപ് ചിത്രത്തിലെ നായികയ്ക്ക് ബെന്‍‌ജി ജം‌പിങ്ങിനിടെ ഗുരുതര പരിക്ക്

നടാഷ ചാടിയതും കാലില്‍ കെട്ടിയ കയര്‍ പൊട്ടുകയായിരുന്നു

ദിലീപ് ചിത്രത്തിലെ നായികയ്ക്ക് ബെന്‍‌ജി ജം‌പിങ്ങിനിടെ ഗുരുതര പരിക്ക്
, ബുധന്‍, 21 മാര്‍ച്ച് 2018 (12:22 IST)
മുന്‍ മിസ് ഇന്ത്യയും നടിയുമായ നടാഷ സൂരിക്ക് ബന്‍‌ജി ജം‌പിങ്ങിനിടെ ഗുരുതര പരിക്ക്. ഇന്തോനേഷ്യയില്‍ വെച്ചാണ് താരത്തിന് അപകടമുണ്ടായത്. 
 
ഇന്തോനേഷ്യയില്‍ ഒരു ചടങ്ങിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു നടാഷ. സാഹസിക പ്രവര്‍ത്തികളില്‍ തല്‍പ്പരയായ നടാഷ ചടങ്ങിന് ശേഷം ബന്‍‌ജി ജം‌പിങ്ങില്‍ പങ്കെടുക്കുകയായിരുന്നു. 
 
എന്നാല്‍, നടാഷ ചാടിയതും കാലില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടുകയായിരുന്നു. ഒരുപാട് മുകളില്‍ നിന്നുള്ള വീഴ്ചയായിരുന്നു. വീണത് തടാകത്തിലേക്ക് ആയി‌രുന്നു. തടാകത്തിലേക്കായതിനാല്‍ പേടിക്കേണ്ടെന്നാണ് ആശുപത്രി അധിക്രതര്‍ പറയുന്നത്. 
 
2006 ലാണ് നടാഷ ഫെമിനയുടെ മിസ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കിങ് ലയറില്‍ നടാഷ അഭിനയിച്ചിരുന്നു. നടാഷ എന്ന കഥാപാത്രമായി തന്നെയായിരുന്നു താരം എത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിനെ കണ്ടാല്‍ പ്രണവിന്റെ ചേട്ടനെന്നേ തോന്നൂ: സത്യന്‍ അന്തിക്കാട്