മോഹന്‍ലാലിനെ കണ്ടാല്‍ പ്രണവിന്റെ ചേട്ടനെന്നേ തോന്നൂ: സത്യന്‍ അന്തിക്കാട്
ഇതുവരെ കേട്ട കഥകളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഒടിയനെന്ന് സത്യന്‍ അന്തിക്കാട്
Publish Date: Wed, 21 Mar 2018 (09:23 IST)
Updated Date: Wed, 21 Mar 2018 (09:26 IST)
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്‍. മോഹന്‍ലാല്‍ ആരാധകരോടൊപ്പം മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. ഇപ്പോഴിതാ, ഒടിയന്റെ ലൊക്കേഷന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.
ഒടിയനിലെ മോഹന്‍ലാലിനെ കാണാന്‍ കഴിയില്ല, പകരം ഒടിയന്‍ മാണിക്യത്തെ ആണ് എല്ലാവര്‍ക്കും കാണാനാവുക എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. മോഹന്‍ലാലിന്റെ ലുക്കു കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണോ എന്ന് സംശയം തോന്നുമെന്നും അദ്ദേഹം പറയുന്നുണ്ട്.
മോഹന്‍ലാലിന്റെ ഒടിയന്റെ ചെറുപ്പം എങ്ങനെയിരിക്കുമെന്ന് കാണാനാണ് താന്‍ ഷൂട്ടിംഗ് സെറ്റില്‍ പോയതെന്നും അവിടെ കണ്ട കാഴ്ച്ച അതിശയകരമായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു. ഒരുപാട് ആവേശം കൊള്ളിക്കുന്ന, കാണാന്‍ ആഗ്രഹം തോന്നിപ്പിക്കുന്ന ഒരു സിനിമയാണ് ഒടിയന്‍ എന്നും പറഞ്ഞാണ് സത്യന്‍ അന്തിക്കാട് തന്റെ വാക്കുകള്‍ നിര്‍ത്തുന്നത്.