ചെറിയൊരു ഇടവേളക്ക് ശേഷം തൃഷ സിനിമ ലോകത്ത് വീണ്ടും സജീവമാണ്. മണിരത്നത്തിനൊപ്പമുള്ള കമല്‍ഹാസന്‍ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടി. ഇപ്പോഴിതാ ഈ സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ തൃഷ 12 കോടി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃഷ മൂന്നാം തവണയാണ് മണിരത്നത്തോടൊപ്പം സിനിമ ചെയ്യുന്നത്. 'യുവ', 'പൊന്നിയിന്‍ സെല്‍വന്‍' എന്നീ സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.'തൂങ്കാ വനം', 'മന്മദന്‍ അമ്പ്'തുടങ്ങിയ കമല്‍ ചിത്രങ്ങളിലും തൃഷ അഭിനയിച്ചിട്ടുണ്ട്. 'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തില്‍ ജയം രവിയുടെ കൂടെയും നടി അഭിനയിച്ചു.തൃഷയെ കൂടാതെ ദുല്‍ഖര്‍ സല്‍മാന്‍, ജയം രവി തുടങ്ങിയവരും സിനിമയുടെ ഭാഗമായേക്കും.
36 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു. 1987ല്‍ പുറത്തിറങ്ങിയ നായകനാണ് ഈ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയിലെ അഭിനയത്തിന് കമലിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മൂന്നു പതിറ്റാണ്ട് വേണ്ടിവന്നു വീണ്ടും ഇരുവരും ഒന്നിക്കുന്നതിന്.