Webdunia - Bharat's app for daily news and videos

Install App

'ആരാധകര്‍ക്ക് ചൂടന്‍ ചിത്രം വരെ, പത്ത് മിനിറ്റ് വീഡിയോ കോളിന് 15000 രൂപ'; സിനിമ കൂടാതെ പുതിയ സംരഭം തുടങ്ങി നടി കിരണ്‍

Webdunia
ശനി, 9 ജൂലൈ 2022 (09:37 IST)
മോഹന്‍ലാല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ച് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് കിരണ്‍ റാത്തോര്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത താണ്ഡവത്തില്‍ നായിക വേഷം ചെയ്ത കിരണ്‍ റാത്തോര്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും മലയാളികള്‍ക്കിടയിലെ സുപരിചിത താരമായി. സിനിമയല്ലാതെ ജീവിക്കാന്‍ മറ്റൊരു ഉപാധി കണ്ടെത്തിയിരിക്കുകയാണ് കിരണ്‍ ഇപ്പോള്‍.
 
പുതിയൊരു വെബ്സൈറ്റാണ് കിരണ്‍ റാത്തോര്‍ തുടങ്ങിയിരിക്കുന്നത്. ആരാധകര്‍ക്ക് ചൂടന്‍ ചിത്രം അടക്കം ലഭിക്കുന്ന സൈറ്റാണ് ഇത്. ആരാധകരുമായി വീഡിയോ കോള്‍ ചെയ്യാന്‍ വരെ സൗകര്യമുണ്ട്. എന്നാല്‍ എല്ലാറ്റിനും പണം വേണമെന്ന് മാത്രം.

 
കിരണ്‍ റാത്തോറുമായി വ്യക്തിപരമായി കൂടിക്കാഴ്ച നടത്താനും സംസാരിക്കാനും ഒന്നര ലക്ഷം രൂപ നല്‍കണം ! പത്ത് മിനിറ്റ് വീഡിയോ കോളിന് 15,000 രൂപയാണ് നല്‍കേണ്ടത്. ചൂടന്‍ ചിത്രം ഇന്‍ബോക്സില്‍ കിട്ടണമെങ്കില്‍ 1999 രൂപ മതി. 25 മിനിറ്റ് വീഡിയോ കോളിന് 30000 രൂപ വേണം. താരത്തിന്റെ പുതിയ ബിസിനസ് സംരഭം ഇതിനോടകം വിവാദമായിട്ടുണ്ട്.
 
ചിയാന്‍ വിക്രം നായകനായ ജമനിയിലെ അഭിനയമാണ് കിരണ്‍ റാത്തോറിന് സിനിമയില്‍ ബ്രേക്ക് ആയത്. രണ്ടായിരത്തി രണ്ടില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ താണ്ഡവം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തുകയും ചെയ്തു. മോഹന്‍ലാലിന്റെ നായികാ വേഷം മീനാക്ഷി എന്ന കഥപാത്രമാണ് കിരണ്‍ റാത്തോര്‍ അഭിനയിച്ചത്. താണ്ഡവത്തിലെ മോഹന്‍ലാലിനൊപ്പമുള്ള സീനുകളെല്ലാം അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
സോഷ്യല്‍ മീഡിയയില്‍ കിരണ്‍ വളരെ സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും വീഡിയോയും കിരണ്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

അടുത്ത ലേഖനം
Show comments