Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇലവീഴാപൂഞ്ചിറ' റിലീസിന് 7 നാള്‍ കൂടി,വയര്‍ലെസ് സ്റ്റേഷന്റെയും അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുടെയും കഥ

Elaveezhapoonchira - 4K HDR Trailer | Shahi Kabir | Soubin Shahir | Sudhy Kopa | Vishnu Venu

കെ ആര്‍ അനൂപ്

, വെള്ളി, 8 ജൂലൈ 2022 (11:48 IST)
സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ജൂലൈ 15ന് പ്രദര്‍ശനത്തിലെത്തും. അതായത് റിലീസിന് ഇനി ഏഴു നാളുകള്‍ മാത്രം.വയര്‍ലെസ് സ്റ്റേഷന്റെയും അവിടുത്തെ പോലീസ് ഉദ്യോഗസ്ഥരുടെയും കഥ പറയുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ സൗബിന്‍ പങ്കുവെച്ചു.ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു.
വിഷ്വലുകള്‍ പോലെ തന്നെ ശബ്ദത്തിനും പ്രാധാന്യം നല്‍കുന്നു ഇലവീഴാപൂഞ്ചിറ. ട്രെയിലര്‍ കാണാം.
 
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്. 
 
നിതീഷ് എഴുതിയ കഥയ്ക്ക് നിതീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്നു.മനീഷ് മാധവന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടികൂടി മേടിച്ചത്, പുതിയ ചിത്രങ്ങള്‍ക്ക് പിന്നിലെ വിശേഷങ്ങളുമായി സരയു മോഹന്‍