Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോടതി സമക്ഷം ബാലൻ വക്കീലിന്റെ സംപ്രേഷണാവകാശം ആർക്ക് ?

കോടതി സമക്ഷം ബാലൻ വക്കീലിന്റെ സംപ്രേഷണാവകാശം ആർക്ക് ?
, വ്യാഴം, 14 മാര്‍ച്ച് 2019 (18:34 IST)
ദിലീപ് വിക്കനായ അഭിഭാഷകനായി എത്തിയ ബി ഉണ്ണികൃഷൺ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലിന്റെ ടെലിവിഷൻ സം‌പ്രേഷണാവകാശം സൂര്യ ടി വി സ്വന്തമാക്കി. പ്രമുഖ സിനിമാ നിർമാണ കമ്പനിയായ വയകോം 18നാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. എത്ര രൂപക്കാന് സൂര്യ ടിവി സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത് എന്ന കാര്യം വ്യക്തമല്ല.
 
വയാകോം 18 മലയാളത്തിൽ ആദ്യമായി നിർമ്മിച്ച സിനിമയാണ് കോടതി സമക്ഷം ബാലൻ വക്കീൽ, ഫെബ്രുവരി 21നാണ് സിനിമ തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടെ സിനിമയോടെ വ്യാജ പതിപ്പ് ഇന്റർനീറ്റിൽ ചോർന്നിരുന്നു. കോടതിസമക്ഷം ബാലൻ വക്കീൽ വിഷുവിന് ടെലിവിഷനിൽ എത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
 
പ്രിയാ ആനന്ദ്, മംമ്ത മോഹന്‍ദാസ്, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൂടാതെ സൈജു കുറുപ്പ്, അജു വര്‍ഗീസ്, ബിന്ദു പണിക്കര്‍ എന്നിവർ സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തി. പാസഞ്ചർ എന്ന സിനിമക്ക് ശേഷം ദിലീപ് അഭിഭാഷകനായി എത്തുന്ന സിനിമ എന്നതും കോടതി സമക്ഷം ബാലൻ വക്കീലിന്റെ പ്രത്യേകതയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എം ടിയുടെ ഭീമൻ മമ്മൂട്ടി ആയിരുന്നു, രണ്ടാമൂഴം ഒരു കച്ചവട സിനിമയല്ല !