'മീടു' എന്നു കേൾക്കുമ്പോൾ എണീറ്റോടുന്ന സിദ്ദിഖ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദിലീപിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ രംഗം പുറത്തുവിട്ടിരിക്കുന്നത്.

ചൊവ്വ, 5 മാര്‍ച്ച് 2019 (15:11 IST)
തിയേറ്ററുകളിൽ സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന കോടതി സമക്ഷം ബാലൻ വക്കീലിന്റെ ഡിലീറ്റ് ചെയ്യപ്പെട്ട രംഗം പുറത്തുവിട്ട് അണിയറപ്രവർത്തകർ. സിനിമയിൽ ദിലീപിന്റെ അച്ഛനായി വേഷമിടുന്ന സിദ്ദിഖിന്റെ കഥാപാത്രം മറ്റൊരു കഥാപാത്രത്തോട് ഐ ലവ് യൂ എന്നു പറയുകയും അവർ തിരിച്ച് മീ ടൂ എന്നു പറയുമ്പോൾ സിദ്ദിഖ് എന്റെമ്മേ മീടുവോ എന്ന് പറഞ്ഞ് എഴുന്നേറ്റ് ഓടുന്നതുമാണ് രംഗം
 
ദിലീപിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ രംഗം പുറത്തുവിട്ടിരിക്കുന്നത്. ഇത് ഡിലീറ്റ് ചെയ്യേണ്ടായിരുന്നുവെന്നും, അടുത്തിടെ സിനിമാലോകത്തെ പിടിച്ചു കുലുക്കിയ മീടു ക്യാമ്പെയിനെ ട്രോൾ ചെയ്തിരിക്കുകയാണെന്നുമെല്ലാം ഇതിനു താഴെ കമൻഡുകളുണ്ട്. 
 
ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയിലെ സീനില്‍ വിദേശ കഥാപാത്രവും നടന്‍ സിദ്ദിഖുമാണ് അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ ഒരു കൊച്ചു ടീസര്‍ പോലെയാണ് ഡീലീറ്റഡ് സീന്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യഥാർത്ഥ ഹീറോകളെ മറയാക്കി നിങ്ങൾ സ്വയം ഒരു ഹീറോ ആകാൻ ശ്രമിക്കരുത്: മോദിക്കെതിരെ രൂക്ഷവിമർശനവുമായി സിദ്ധാർത്ഥ്