Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് എന്ത് ? അറിയൂ ഈ ആരോഗ്യ കാര്യം !

അവധി ദിവസങ്ങളിലും ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് എന്ത് ? അറിയൂ ഈ ആരോഗ്യ കാര്യം !
, ചൊവ്വ, 5 മാര്‍ച്ച് 2019 (14:25 IST)
ജോലി ചെയ്യുന്നതിന് വേണ്ടിയാണ് നമ്മൽ ഇപ്പോൾ ജീവിക്കുന്നത് എന്ന് തോന്നിപ്പോകും. കരണം ഇന്നത്തെ കാലത്ത് ഓഫീസും ജോലിയുമാണ്  ജീവിതത്തിലെ എല്ലാം എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അപകടകരമായ മാനസിക അവസ്ഥയാണ് ഇത് മനുഷ്യനിൽ ഉണ്ടാക്കുന്നത് എന്നാണ് നിരവധി പഠനങ്ങൾ പറയുന്നത്.
 
അവധി ദിവസങ്ങളിൽ‌പോലും ആളുകൾ ജോലി ചെയ്യുകയാണ്. ആഴ്ചയിൽ 55 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നവരിൽ വിഷാദ രോഗം കൂടി വരുന്നതായാണ് പുതിയ പഠനത്തിലെ വെളിപ്പെടുത്തൽ. സ്ത്രീകളിൽ ഇത് ഗുരുതരമായ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായാണ് പഠനത്തിൽ പറയുന്നത്. 
 
ദീർഘനേരം ജോലി ചെയ്യുന്ന സ്ത്രീകളുടെ വയസ്സ്, ജീവിതസാഹചര്യം, കുട്ടികള്‍, കുടുംബം, ജോലിയോടുള്ള താല്‍പര്യം എന്നീ ഘടകങ്ങൾ പഠന വിധേയമാക്കിയതോടെയാണ് അമിത ജോലി ഭാരവും, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതും സ്ത്രീകളെ പ്രത്യേക മാനസികാവസ്ഥയിൽ എത്തിക്കുന്നതായി കണ്ടെത്തിയത്. ആഴ്ചയിൽ 55 മണിക്കൂറിലധികം ജോലി ചെയ്യരുത് എന്ന് എപ്പിയെമിയോളി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി അമിതമായാല്‍ വിഷാദം പിടികൂടും; പിന്നെ, സെക്‍സ് പോലും നടക്കില്ല!