Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

'കൊണ്ടല്‍' ആദ്യഗാനം നാളെ, അപ്ഡേറ്റ്

kondal onam 2024 songs

കെ ആര്‍ അനൂപ്

, വെള്ളി, 30 ഓഗസ്റ്റ് 2024 (21:50 IST)
മമ്മൂട്ടിയുടെ ടർബോ എന്ന സിനിമയ്ക്ക് ശേഷം രാജ് ബി ഷെട്ടി അഭിനയിക്കുന്ന 'കൊണ്ടല്‍'വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ നോക്കി കാണുന്നത്.ആന്റണി വർഗീസ് നായകനായി ചിത്രം നിരവധി ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ്. ആന്റണിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള വൻ ആക്ഷൻ രംഗങ്ങൾ സിനിമയിൽ ഉണ്ടാകും. ഓണം റിലീസായി എത്തുന്ന സിനിമയിലെ ആദ്യ ഗാനം നാളെ പുറത്ത് വരും.
 
നവാഗതനായ അജിത്ത് മാമ്പള്ളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. കടൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ചിത്രം . റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം പശ്ചാത്തല സംഗീതം സാം സി.എസ്.
 
ആർഡിഎക്സ് പോലെ തന്നെ വലിയ പ്രതീക്ഷയാണ് ആരാധകർക്ക്. വിശാലമായ ക്യാൻവാസിൽ ബിഗ് ബജറ്റിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിലെ പ്രമുഖ താരനിര ചിത്രത്തിനായി അണിനിരക്കും.ഛായാഗ്രഹണം ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം മനു ജഗത്. മേക്കപ്പ് അമൽ ചന്ദ്ര. കോസ്റ്റ്യൂം ഡിസൈൻ നിസ്സാർ അഹമ്മദ്. നിർമാണ നിർവഹണം ജാവേദ് ചെമ്പ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതാദ്യം, രജനികാന്തനൊപ്പം കൂലിയിൽ ശ്രുതിഹാസനും