Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു ദിവസം എന്റെ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി, വഴങ്ങാതെ വന്നപ്പോള്‍ എനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ തുടങ്ങി'; അന്ന് അടൂര്‍ ഭാസിക്കെതിരെ കെ.പി.എ.സി. ലളിത പറഞ്ഞത്

അടൂര്‍ ഭാസിക്കെതിരെ ഒന്നും പറയാന്‍ സാധിക്കാത്ത കാലമായിരുന്നു അത്. പ്രേം നസീറിന് പോലും ഇല്ലാത്ത സ്ഥാനം സിനിമാ ലോകത്ത് അടൂര്‍ ഭാസിക്കുണ്ടായിരുന്നു

KPAC Lalitha against Adoor Bhasi
, ബുധന്‍, 7 ഡിസം‌ബര്‍ 2022 (11:02 IST)
ഹാസ്യസാമ്രാട്ട് അടൂര്‍ ഭാസിക്കെതിരെ നടി കെ.പി.എ.സി.ലളിത നടത്തിയ ആരോപണങ്ങള്‍ മലയാള സിനിമയെ പിടിച്ചുകുലുക്കിയിരുന്നു. അടൂര്‍ ഭാസി മരിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ലളിതയുടെ ഈ തുറന്നുപറച്ചില്‍. അടൂര്‍ ഭാസിയുടെ താല്‍പര്യങ്ങള്‍ക്ക് താന്‍ വഴങ്ങിയില്ലെന്നും അതിന്റെ ശത്രുതയില്‍ പല സിനിമകളില്‍ നിന്നും അടൂര്‍ ഭാസി തന്നെ മാറ്റിനിര്‍ത്തിയെന്നുമാണ് ലളിത അന്ന് പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലളിത ഇക്കാര്യം പറഞ്ഞത്. 
 
'ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി. ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര്‍ അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്,' കെ.പി.എ.സി.ലളിത പറഞ്ഞു
 
അടൂര്‍ ഭാസിക്കെതിരെ ഒന്നും പറയാന്‍ സാധിക്കാത്ത കാലമായിരുന്നു അത്. പ്രേം നസീറിന് പോലും ഇല്ലാത്ത സ്ഥാനം സിനിമാ ലോകത്ത് അടൂര്‍ ഭാസിക്കുണ്ടായിരുന്നു. അടൂര്‍ ഭാസി പറയുന്നതിന് അപ്പുറം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങേര്‍ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് പറഞ്ഞിരുന്നു. പല ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കി. പരാതി പറഞ്ഞിട്ടും യാതൊരു കര്യമില്ലായിരുന്നു എന്നും ലളിത പറഞ്ഞിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ദ്രന്‍സിന്റെ അടുത്ത റിലീസ്,'വാമനന്‍' ഡിസംബര്‍ 16ന്