Select Your Language

Notifications

webdunia
webdunia
webdunia
webdunia

29 വര്‍ഷം ഒന്നിച്ച്, വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ കൃഷ്ണകുമാറും ഭാര്യ സിന്ധുവും

Krishna Kumar wedding anniversary  BJP National Council

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഡിസം‌ബര്‍ 2023 (15:17 IST)
വിവാഹ വാര്‍ഷികം ആഘോഷിച്ച് നടനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ഭാര്യ സിന്ധുവുമായുള്ള വിവാഹമെന്ന് കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ എഴുതി. ദൈവം എന്ന അദൃശ്യ ശക്തി തങ്ങളെ ഇരുവരെയും ഒന്നിപ്പിച്ചത് ഡിസംബര്‍ മാസം പന്ത്രണ്ടാം തീയതി ആയിരുന്നുവെന്നും നാല് മക്കളോടൊപ്പം ആ യാത്ര ഇന്നും തുടരുന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു എന്നും കൃഷ്ണകുമാര്‍ കുറിച്ചു.
 
കൃഷ്ണകുമാറിന്റെ കുറിപ്പ് 
 
ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നതാണ്.. നല്ലതും, നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മള്‍ ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോള്‍ സന്തോഷിക്കും, നടക്കാത്തപ്പോള്‍ ദുഖിക്കും... കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുന്‍പരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാന്‍ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തില്‍ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു.. ചിലരുടെ ബന്ധം നീണ്ടു നില്കും. ചിലരുടെത്തു ഇടയ്ക്കു പിരിയുന്നു.. ചിലര്‍ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു.. എല്ലാം സംഭവിക്കുന്നതാണ്..
 
 ദൈവം എന്നു നമ്മള്‍ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താല്‍ 29 വര്‍ഷം മുന്‍പ് ഒരു ഡിസംബര്‍ മാസം 12 ആം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു.. ദൈവത്തിനു നന്ദി..
 
 എല്ലാകുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നേര്' ഒടിടി അവകാശങ്ങള്‍ വിറ്റുപോയി, റിലീസ് എപ്പോള്‍? പുതിയ വിവരങ്ങള്‍