Publish Date: Thu, 19 Dec 2019 (10:15 IST)
Updated Date: Thu, 19 Dec 2019 (10:20 IST)
മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര തന്റെ പാട്ടുകൾ കൊണ്ട് എല്ലാവരുടെയും ഹൃദയം കവർന്ന വ്യക്തിയാണ്. ഒരു ഡിസംബർ 18നു ചിത്രയ്ക്ക് തന്റെ മകളെ നഷ്ടമായി. നന്ദനയുടെ മരണം മലയാളികളേയും നൊമ്പരപ്പെടുത്തി. ഇപ്പോഴിതാ, മകൾ നഷ്ടപ്പെട്ടതിനെ കുറിച്ചും സംഗീത ലോകത്തേക്ക് തിരിച്ച് വന്നതിനെ കുറിച്ചും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
‘ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോള്‍ മരിച്ചതിനു ശേഷം ഞാന്‍ ദൈവത്തോട് ആവര്‍ത്തിച്ച് ചോദിച്ച ചോദ്യം ‘എന്നോട് ഇത് എന്തിന് ചെയ്തു എന്ന് തന്നെയാണ്’, കുറേ നാളുകള്‍ ഞാന്‍ അമ്പലത്തിലേക്കൊന്നും പോയില്ല . പ്രാര്‍ഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു.‘
‘ഇരുട്ടിലടച്ചിരിക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാക്കുകയായിരുന്നു. എന്റെ പ്രഫഷന് വേണ്ടി ജോലി വേണ്ടെന്നു വച്ച വിയേട്ടന്‍. വര്‍ഷങ്ങളായി ഒപ്പുള്ള സ്റ്റാഫ്. ഞാന്‍ സങ്കടം ഉള്ളിലൊതുക്കിയാല്‍ ഇവരുടെയെല്ലാം ജീവിതത്തില്‍ പ്രകാശം പരക്കും. എത്രപേരുടെ പ്രാര്‍ത്ഥനയിലാണ് ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നത്’ - ചിത്ര പറയുന്നു.
ഗോൾഡ ഡിസൂസ
Publish Date: Thu, 19 Dec 2019 (10:15 IST)
Updated Date: Thu, 19 Dec 2019 (10:20 IST)