Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാം, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, മോഷന്‍ പോസ്റ്റര്‍

ഐശ്വര്യ ലക്ഷ്മിയുടെ 'കുമാരി' ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാം, നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, മോഷന്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്

, ശനി, 8 ഒക്‌ടോബര്‍ 2022 (11:21 IST)
'രണം' സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് 'കുമാരി'. ഐശ്വര്യലക്ഷ്മി ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കൊലാണ് താരങ്ങള്‍.കുമാരിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം.
'പണ്ട് രാത്രി ആയിക്കഴിഞ്ഞാ അമ്മമാരുടെയും മുത്തശ്ശിമാരുടെയും മടിയില്‍ കിടന്ന് കേട്ട കഥകളൊക്കെ നിങ്ങള്‍ക്ക് ഓര്‍മയില്ലേ... ഒരിടത്തൊരിടത്ത് എന്ന് തുടങ്ങുന്ന കെട്ടുകഥകള്‍...
 
ഓരോ നാടിനും പറയാന്‍ ഉണ്ടാകും അതുപോലെ ചില കഥകള്‍. അത്തരത്തിലുള്ള, കെട്ടുകഥകള്‍ കൊണ്ടു കെട്ടിപ്പടുത്ത ഒരു ലോകം ഞങ്ങളുമായി പങ്കുവെക്കൂ....
 
#Oridathoridathu #KumariContest എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെയോ, ഫേസ്ബുക് കുറിപ്പിലൂടെയോ നിങ്ങള്‍ക്ക് 3 മിനിറ്റില്‍ കവിയാത്ത ഒരു കഥ പറയാം....
 
ഏറ്റവും കൂടുതല്‍ ലൈക്‌സ് കിട്ടുന്ന പത്ത് കഥകളുടെ എഴുത്തുകാര്‍ക്ക് ഞങ്ങളോടൊപ്പം കുമാരിയുടെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാം.... അവിടെ വെച്ച് നിങ്ങളുടെ കഥകള്‍ പറയാന്‍ ഒരു അവസരവും..Last Date: 15th October 2022'-കുമാരി ടീം കുറിച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഹങ്കാര പ്രകടനത്തിന്റെ വിഡിയോ, നഷ്ടമായത് 9 ജീവനുകളാണ്,ഉള്ളു പിടയുന്നു, കുറിപ്പുമായി നടന്‍ റഹ്‌മാന്‍