Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഹങ്കാര പ്രകടനത്തിന്റെ വിഡിയോ, നഷ്ടമായത് 9 ജീവനുകളാണ്,ഉള്ളു പിടയുന്നു, കുറിപ്പുമായി നടന്‍ റഹ്‌മാന്‍

Tourist bus accident tourist bus KSRTC accident road accident over speed Kerala accident school students accident actor Rahman movies film news movie news Kerala news

കെ ആര്‍ അനൂപ്

, ശനി, 8 ഒക്‌ടോബര്‍ 2022 (11:17 IST)
എഴുന്നേറ്റു നിന്ന് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്ന ഡ്രൈവര്‍ മുന്‍പൊരിക്കല്‍ നടത്തിയ 'അഹങ്കാരപ്രകടന'ത്തിന്റെ വിഡിയോ കണ്ടെന്ന് നടന്‍ റഹ്‌മാന്‍.
ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാന്‍ അയാള്‍ക്ക് ധൈര്യം കൊടുത്തത് ആരാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നഷ്ടമായത് 9 ജീവനുകളാണ്.അഞ്ജന, ഇമ്മാനുവല്‍, ക്രിസ്, ദിയ, എല്‍ന, വിഷ്ണു, ദീപു, രോഹിത്, അനൂപ് ഈ നിഷ്‌കളങ്ക മുഖങ്ങള്‍ ചിത്രങ്ങളില്‍ കാണുമ്പോള്‍ ഉള്ളു പിടയുന്നുവെന്ന് റഹ്‌മാന്‍ പറയുന്നു.
 
റഹ്‌മാന്റെ വാക്കുകള്‍
 
97.7 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഒരു ടൂറിസ്റ്റ് ബസ്. ആ ബസില്‍ നിറയെ വിദ്യാര്‍ഥികള്‍. രാത്രി സമയം, മഴ.
ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നെഞ്ചിടിക്കുന്നു.
സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തം.
ആ ബസിന്റെ സ്റ്റിയറിങ് പിടിച്ച ഡ്രൈവര്‍ എന്തുമാത്രം അശ്രദ്ധയോടെയാണ് ഇത്രയും കുട്ടികളെ ബസിലിരുത്ത് അമിതവേഗത്തില്‍ പാഞ്ഞത് ?
എഴുന്നേറ്റു നിന്ന്, പാട്ടിനൊപ്പം ഡാന്‍സ് കളിച്ചു കൊണ്ട് ഇതേ ഡ്രൈവര്‍, മുന്‍പൊരിക്കല്‍ നടത്തിയ 'അഹങ്കാരപ്രകടന'ത്തിന്റെ വിഡിയോ ഇന്നു കണ്ടു.
ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടാന്‍ അയാള്‍ക്ക് ധൈര്യം കൊടുത്തത് ആരാണ്?
നമുക്കു നഷ്ടമായത് 9 ജീവനുകളാണ്.
അഞ്ജന, ഇമ്മാനുവല്‍, ക്രിസ്, ദിയ, എല്‍ന, വിഷ്ണു, ദീപു, രോഹിത്, അനൂപ്...
ഈ നിഷ്‌കളങ്ക മുഖങ്ങള്‍, ചിത്രങ്ങളില്‍ കാണുമ്പോള്‍, ഉള്ളു പിടയുന്നു.
ജീവന്റെ ജീവനായ ഉറ്റവരെ നഷ്ടമായവരെ എങ്ങനെയാണ് ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല. അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ മാത്രമേ നമുക്കു കഴിയൂ.
Requesting everyone to maintain road safety and if you see anyone violating over speeding on road pls be brave enough to immediately respond to the nearest traffic police.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഷാക്കിലെ അപകടം നിറഞ്ഞ രംഗം, ഡ്യൂപ്പ് ഇല്ലാതെ ചെയ്ത് മമ്മൂട്ടി, വീഡിയോ