Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ചാക്കോ ബോബന് പ്രായമാകുന്നത് കണ്ടുനിൽക്കാൻ വയ്യാതെ മകൻ !

കുഞ്ചാക്കോ ബോബന് പ്രായമാകുന്നത് കണ്ടുനിൽക്കാൻ വയ്യാതെ മകൻ !

കെ ആർ അനൂപ്

, ശനി, 5 ഡിസം‌ബര്‍ 2020 (15:14 IST)
മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ദിവസവും പുതിയതായി എന്തെങ്കിലും ആരാധകരോട് പറയാനുണ്ടാകും ചാക്കോച്ചന്. ഇപ്പോഴിതാ തൻറെ നാൽപത്തിമൂന്നാം പിറന്നാൾ കുടുംബത്തിനൊപ്പം ആഘോഷമാക്കിയതിന്റെ വിശേഷങ്ങൾ പങ്കു വെക്കുകയാണ് നടൻ. മകൻ ഇസഹാക്കിനൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ട് രസകരമായ കുറിപ്പാണ് ചാക്കോച്ചൻ എഴുതിയത്.
 
 ‘നിങ്ങളുടെ അപ്പന് ഒരു വയസുകൂടി പ്രായമാകുന്നത് കണ്ടുനിൽക്കാൻ കഴിയാത്തപ്പോൾ ’ - കൈ കൊണ്ട് മുഖം മറച്ച ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്. ഇസഹാക്കും കുഞ്ചാക്കോ ബോബനും ഒരേ ഡിസൈനുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. 
 
അതേസമയം കുഞ്ചാക്കോ ബോബൻ - നയൻതാര ചിത്രം 'നിഴൽ' ഷൂട്ടിംഗ് പൂർത്തിയായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയലളിതയുടെ നാലാം ചരമവാർഷികം: തലൈവിയിൽ നിന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ