Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആറുമാസത്തെ ചിത്രീകരണം,30 ലൊക്കേഷനുകള്‍,'നടികര്‍ തിലകം' ചിത്രീകരണം പൂര്‍ത്തിയായി

Tovino Thomas and Soubin Shahir Nadikar Thilakam

കെ ആര്‍ അനൂപ്

, ശനി, 6 ജനുവരി 2024 (17:56 IST)
ടോവിനോയും സൗബിനും (Tovino Thomas and Soubin Shahir)പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'നടികര്‍ തിലകം' (Nadikar Thilakam). സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ALSO READ: അവതാർ 2-നെ പിന്നിലാക്കി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ്
 
നടികര്‍ തിലകം എന്ന സിനിമയുടെ ചിത്രീകരണം ആറുമാസം എടുത്താണ് അണിയറക്കാര്‍ പൂര്‍ത്തിയാക്കിയത്. 100 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ദുബായ്, ഹൈദരാബാദ്, കാശ്മീര്‍, മൂന്നാര്‍, കൊച്ചി തുടങ്ങിയ 30 ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഫസ്റ്റ് ലുക്ക് ഉടന്‍തന്നെ പുറത്തുവരും.ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന, ബാബു വര്‍ഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൈത്രി മൂവി മെക്കേഴ്സ് ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്.ഗോഡ് സ്പീഡ് ആന്‍ഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനി, വൈ. രവിശങ്കര്‍, അലന്‍ ആന്റണി,അനൂപ് വേണുഗോപാല്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.ALSO READ: Nausea Reasons: ഭക്ഷണം കഴിക്കുമ്പോള്‍ ഓക്കാനം വരാറുണ്ടോ? ശ്രദ്ധിക്കുക
 
 
ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത് .സൂപ്പര്‍സ്റ്റാര്‍ ഡേവിഡ് പണിക്കര്‍ എന്ന കഥാപാത്രമായി ടോവിനോയും സിനിമയില്‍ ഉണ്ടാകും.
40 കോടി ബജറ്റിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദര്‍, പിആര്‍ഒ: ശബരി.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവതാർ 2-നെ പിന്നിലാക്കി മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ്