Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില്ലനാകാന്‍ കുഞ്ചാക്കോ ബോബന്‍ ? അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്' ഒരുങ്ങുന്നു

വില്ലനാകാന്‍ കുഞ്ചാക്കോ ബോബന്‍ ? അരവിന്ദ് സ്വാമി ചിത്രം 'ഒറ്റ്' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

, ശനി, 17 ഏപ്രില്‍ 2021 (17:28 IST)
കുഞ്ചാക്കോ ബോബന്‍-അരവിന്ദ് സ്വാമി 'ഒറ്റ്' ചിത്രീകരണം പുരോഗമിക്കുകയാണ്. തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ചാക്കോച്ചനെ കാണാനാകുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ഒരു സാധാരണക്കാരന്റെ രൂപത്തിലാണ് അരവിന്ദ് സ്വാമിയെ എത്തുന്നത്. എന്നാല്‍ ചിലത് ഉള്ളില്‍ ഒളിപ്പിച്ച് കള ചിരിയുമായി നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെ കണ്ട പ്രേക്ഷകര്‍ ചോദിക്കുന്നത് വറ്റിയ വില്ലന്‍ ആണോ എന്നാണ്. നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രത്തെയാകും അദ്ദേഹം അവതരിപ്പിക്കുക എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
 
ടി പി ഫെല്ലിനിയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴില്‍ രണ്ടഗം എന്നാണ് പേര് നല്‍കിയിരിക്കുന്നത്.ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയ്ക്ക് എസ് സജീവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
ബിഗ് ബജറ്റ് ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. എ എച്ച് കാശിഫ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വൂള്‍ഫ്' റിലീസ് നാളെ, പുതിയ ടീസര്‍ പുറത്തുവിട്ട് അര്‍ജുന്‍ അശോകന്‍