Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫെബ്രുവരിയിൽ കുഞ്ചാക്കോ ബോബൻ ഏറ്റുമുട്ടുന്നത് മമ്മൂട്ടിയോട്!

ഫെബ്രുവരിയിൽ കുഞ്ചാക്കോ ബോബൻ ഏറ്റുമുട്ടുന്നത് മമ്മൂട്ടിയോട്!
, ബുധന്‍, 16 ജനുവരി 2019 (12:58 IST)
കഴിഞ്ഞ വർഷം  വ്യത്യസ്‌തമായ ലുക്കിൽ, കഥാപാത്രത്തിൽ ഏഴോളം ചിത്രങ്ങാൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. തട്ടുംപുറത്ത് അച്യുതൻ എന്ന ലാൽജോസ് ചിത്രമായിരുന്നു കുഞ്ചാക്കോ ബോബൻ നായകനായി ഡിസംബര്‍ അവസാനം തിയറ്ററുകളിലേക്ക് എത്തിയത്.
 
ഇത്തവണ താരം ഏറ്റുമുട്ടുന്നത് മമ്മൂട്ടിക്കൊപ്പമാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമ എത്തുന്നത്. ബിലഹരി സംവിധാനം ചെയ്യുന്ന അള്ള് രാമേന്ദ്രന്‍ ആണ് ഉടന്‍ റിലീസിനെത്തുന്ന സിനിമ. ഫെബ്രുവരി ഒന്നിനായിരിക്കും സിനിമയുടെ റിലീസ്. 
 
ഫെബ്രുവരി ഒന്നിനാണ് മമ്മൂട്ടിയുടെ പേരൻപും ലോകമൊട്ടാകെ റിലീസിനെത്തുന്നത്. മമ്മൂട്ടി ചിത്രത്തിനൊപ്പമാൺ` ഉഞ്ചാക്കോ ബോബന്റെ മത്സരം എന്നതുകൊണ്ടുതന്നെ ആരാധകർ ത്രില്ലിലാണ്. ഈ ചിത്രങ്ങളുടെ റിലീസിന് പൃഥ്വിരാജിന്റെ നയന്‍, മമ്മൂട്ടിയുടെ തന്നെ യാത്ര തുടങ്ങി വലിയ സിനിമകള്‍ ഓരോന്നായി റിലീസിനെത്തുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡേവിഡ് നൈനാൻ, ഡെറിക് അബ്രഹാം, മിഖായേൽ; ഇത് ഹനീഫ് അദേനി മാജിക്!