Select Your Language

Notifications

webdunia
webdunia
webdunia
webdunia

പതിനാല് വർഷത്തെ കാത്തിരിപ്പ് സഫലം; നടൻ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നു

രാത്രി പതിനൊന്ന് മണിയ്ക്ക് താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.

Kunchako Boban
, വ്യാഴം, 18 ഏപ്രില്‍ 2019 (08:05 IST)
നടൻ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആൺകുഞ്ഞ് പിറന്നു. ചാക്കോച്ചൻ തന്നെയാണ് ജൂനിയർ കുഞ്ചാക്കോയുടെ വരവ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്. നീണ്ട് പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ്ചാക്കോച്ചനും പ്രിയയും കാത്തിരുന്ന കണ്‍മണി അവരുടെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്.
 
രാത്രി പതിനൊന്ന് മണിയ്ക്ക് താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്. ഒരു ആണ്‍ കുഞ്ഞ് പിറന്നിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും കരുതലിനും നന്ദി. ജൂനിയര്‍ കുഞ്ചാക്കോ ബോബന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്റെ സ്‌നേഹം തരുന്നു എന്നും പറഞ്ഞാണ് കുഞ്ഞിന്റെ ചിത്രമടക്കം താരം വാര്‍ത്ത പുറത്ത് വിട്ടത്.
 
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആശംസകളുമായി സിനിമാലോകം തന്നെ എത്തിയിരിക്കുകയാണ്. ചാക്കോച്ചന്റെ പോസ്റ്റിന് താഴെ ടൊവിനോ തോമസ്, അനു സിത്താര, ഇന്ദ്രജിത്ത്, റിമ കല്ലിങ്കല്‍, ഷറഫൂദീന്‍, സംയുക്ത മേനോന്‍, വിനയ് ഫോര്‍ട്ട്, ആഷിക് അബു തുടങ്ങി ഒരുപാട് താരങ്ങളാണ് ജൂനിയര്‍ ചാക്കോച്ചന് ആശംസകളുമായി എത്തിയിരിക്കുന്നത്. മലയാള സിനിമയിലേക്ക് അടുത്തതായി ഒരു താരപുത്രന്‍ കൂടി വന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ മാമാങ്കത്തില്‍ കലിപ്പ് രംഗങ്ങള്‍; 18 ഏക്കറില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ സെറ്റില്‍ നടക്കുന്നത് !